പത്രപ്രവർത്തകൻ കെയു ഇഖ്ബാലിനെ റിയാദ് ഇന്ത്യൻ മീഡിയ ഫോറം അനുസ്മരിച്ചു
‘ഓർമയിൽ ഇഖ്ബാൽ’ എന്ന ശീർഷകത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ പത്രപ്രവർത്തകനായിരുന്ന കെ.യു. ഇഖ്ബാലിന്‍റെ ഓർമ പുതുക്കി റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) ‘ഓർമയിൽ ഇഖ്ബാൽ’ എന്ന ശീർഷകത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മീഡിയഫോറം രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് യോഗം ഉദ്ഘാടനം ചെയ്തു.
പ്രവാസത്തിന്‍റെ സ്പന്ദനങ്ങൾ പുറംലോകത്തേക്ക് എഴുതിയറിയിച്ച ഇഖ്ബാൽ പ്രവാസ സമൂഹത്തിെൻറ ശബ്ദമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകൾ ഉൾപ്പടെ പ്രവാസത്തിെൻറ സുപ്രധാന മേഖലകളിലെല്ലാം പ്രവർത്തിക്കുന്ന സംഘടനകളെയും സംഘടനാ പ്രവർത്തകരെയും സജീവമാക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഇഖ്ബാൽ നടത്തിയ പങ്ക് നിസ്തുലമാണെന്ന് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തിയ നജിം കൊച്ചുകലുങ്ക് പറഞ്ഞു. റിംഫ് മുഖ്യരക്ഷാധികാരി വി.ജെ. നസറുദ്ധീൻ അധ്യക്ഷത വഹിച്ചു. മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ, മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ചീഫ് എം.സി.എ. നാസർ എന്നിവർ അതിഥികളായി പങ്കെടുത്തു.
സുലൈമാൻ ഊരകം, ഷംനാദ് കരുനാഗപ്പള്ളി, ജലീൽ ആലപ്പുഴ, ഷഫീക് മൂന്നിയൂർ, ശിഹാബ് കൊട്ടുകാട്, ഡോ. അബ്ദുൽ അസീസ്, ജോസഫ് അതിരുങ്കൽ, ഇബ്രാഹീം സുബ്ഹാൻ, സുധീർ കുമ്മിൾ, സജീവ്, ഗഫൂർ കൊയിലാണ്ടി എന്നിവർ ഇഖ്ബാലിനെ അനുസ്മരിച്ചു. ഇഖ്ബാലിെൻറ സുഹൃത്തുക്കളും റിയാദ് പൊതുസമൂഹത്തിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി നൗഫൽ പാലക്കാടൻ നേതൃത്വം കൊടുത്തു. ട്രഷറർ ജയൻ കൊടുങ്ങല്ലൂർ സ്വാഗതവും ജോയിൻറ് സെക്രട്ടറി ഷിബു ഉസ്മാൻ നന്ദിയും പറഞ്ഞു.
Read Also - സൗദിയില്‍ ജല വിമാനത്താവളത്തിന് പ്രവർത്തന ലൈസൻസ് ലഭിച്ചു
കുവൈത്ത്-കോഴിക്കോട് സെക്ടറില്‍ സര്‍വീസ് വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കുവൈത്തില്‍ നിന്ന് കോഴിക്കോടേക്കും തിരിച്ചുമുള്ള ബുധനാഴ്ചകളിലെ സര്‍വീസ് വെട്ടിക്കുറച്ചു. നവംബര്‍ മാസത്തില്‍ മാത്രമാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. നവംബറില്‍ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് അടുത്ത ദിവസങ്ങളിലേക്ക് സൗജന്യമായി മാറ്റാവുന്നതാണ്.
ഇതോടെ കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആഴ്ചയില്‍ നാലു ദിവസമായി ചുരുങ്ങും. ചൊവ്വ,ശനി ഒഴികെ ആഴ്ചയില്‍ അഞ്ചു ദിവസമായിരുന്നു നിലവില്‍ സര്‍വീസ്. നവംബര്‍ മുതല്‍ ശനിയാഴ്ചയിലെ അവധി വെള്ളിയാഴ്ചയിലേക്ക് മാറും. ഇതിനൊപ്പം ബുധനാഴ്ച കൂടി ചേരുന്നതോടെ ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടാകില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം