ഇതോടെ നവംബറിൽ എണ്ണയുൽപാദനം ഏകദേശം പ്രതിദിനം 90 ലക്ഷം ബാരൽ ആയിരിക്കും.
റിയാദ്: സൗദി അറേബ്യയുടെ എണ്ണയുൽപാദനം പ്രതിദിനം അധികമായി 10 ലക്ഷം ബാരൽ കൂടി വെട്ടികുറയ്ക്കുന്ന തീരുമാനം ഈ വർഷാവസാനം വരെ തുടരുമെന്ന് ഊർജ മന്ത്രാലയം വ്യക്തമാക്കി. ഊർജ വില കൂട്ടാൻ വിപണിയിൽ ഡിമാൻഡുണ്ടാക്കാനാണ് ജൂലൈയിൽ ആരംഭിച്ച ഈ അധിക വെട്ടികുറയ്ക്കൽ നടപടി.
ഇതോടെ നവംബറിൽ എണ്ണയുൽപാദനം ഏകദേശം പ്രതിദിനം 90 ലക്ഷം ബാരൽ ആയിരിക്കും. ഈ വർഷം ഏപ്രിൽ മുതൽ അടുത്ത വർഷം ഡിസംബർ വരെ നിലവിൽ നടപ്പാകുന്ന അഞ്ച് ലക്ഷം ബാരൽ പ്രതിദിനം വെട്ടിക്കുറയ്ക്കലിന് പുറമെയാണ് ഈ വർഷം ജൂലൈയിൽ തുടങ്ങി ഡിസംബർ വരെ നീട്ടിയ 10 ലക്ഷം ബാരൽ പ്രതിദിനം കുറവ് വരുത്തുന്ന തീരുമാനം. ഇതോടെ പ്രതിദിന ഉദ്പാദനത്തിൽ മൊത്തം 15 ലക്ഷം ബാരലാണ് കുറയുന്നത്.
എണ്ണ വിപണിയുടെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ ഒപെക് പ്ലസ് രാജ്യങ്ങൾ നടത്തുന്ന മുൻകരുതൽ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് ഈ അധിക സ്വമേധയാ ഇളവ് വരുത്തൽ നടപടിയെന്ന് മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു.
Read Also- യുഎഇയിലെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ്; നാലു മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും
കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്
ദോഹ: സര്‍വീസുകള്‍ വ്യാപിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്. സൗദി അറേബ്യയിലെ അല്‍ ഉല, തബൂക്ക് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. യാമ്പുവിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കും.
ഈ മാസം 29ന് അല്‍ ഉലയിലേക്കും ഡിസംബര്‍ ആറിന് യാമ്പുവിലേക്കും 14ന് തബൂക്കിലേക്കുമാണ് സര്‍വീസുകള്‍ തുടങ്ങുക. അല്‍ ഉലയിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും യാമ്പുവിലേക്കും തബൂക്കിലേക്കും മൂന്ന് സര്‍വീസുകള്‍ വീതവുമാണ് തുടങ്ങുക. നിലവില്‍ ദമ്മാം, ഗാസിം, ജിദ്ദ, മദീന, റിയാദ്, തായിഫ് എന്നിവിടങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ ഉള്ളത്. പുതിയ മൂന്ന് നഗരങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ തുടങ്ങുന്നതോടെ ഖത്തര്‍ എയര്‍വേയ്‌സിന്റെ സര്‍വീസുകള്‍ സൗദിയുടെ ഒമ്പത് നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്. പുതിയ മൂന്ന് നഗരങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഖത്തര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റില്‍ ആരംഭിച്ചു.
