ഈ മാസം 20 മുതൽ ഈ നിയമം ബാധകമാകില്ല. ശക്തമായ ചൂടിനെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് ഉച്ച സമയത്ത് തൊഴിലാളികളെ പുറം ജോലിയിൽ നിന്ന് വിലക്കിയിരുന്നു.
റിയാദ്: സൗദി അറേബ്യയിൽ ശക്തമായ ചൂടിനെ തുടർന്ന് ഉച്ചസമയത് പുറം ജോലികളിൽ നിന്ന് തൊഴിലാളികളെ വിലക്കിയ നിയമം പിൻവലിക്കുന്നതായി മാനവശേഷി മന്ത്രാലയം അറിയിച്ചു. ചൂട് കുറഞ്ഞ് തുടങ്ങിയ സാഹചര്യത്തിലാണ് നിയമം പിൻവലിക്കാൻ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ മാസം 20 മുതൽ ഈ നിയമം ബാധകമാകില്ല. ശക്തമായ ചൂടിനെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് ഉച്ച സമയത്ത് തൊഴിലാളികളെ പുറം ജോലിയിൽ നിന്ന് വിലക്കിയിരുന്നു. ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെ ഏർപ്പെടുത്തിയിരുന്ന ഇളവാണ് ഇതോടെ അവസാനിപ്പിക്കുന്നത്. ചൂടിന് ശമനം കണ്ടുതുടങ്ങിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഉച്ചവിശ്രമം അനുവദിക്കുന്നതിന് പകരമായി രാത്രിയിലാണ് കമ്പനികൾ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിരുന്നത്.
Read Also - ദുബായിലെത്തിയ മലയാളി മെന്റലിസ്റ്റിന്റെ 12 ലക്ഷത്തിന്റെ വസ്തുക്കൾ വിമാനത്തിൽ നഷ്ടമായി, സ്റ്റേജ് ഷോയും മുടങ്ങി
ദക്ഷിണ സൗദിയെയും തലസ്ഥാന നഗരത്തെയും തമ്മിൽ ബന്ധിപ്പിച്ച് പുതിയ റോഡ്
റിയാദ്: ദക്ഷിണ സൗദി അറേബ്യയിലെ വിനോദസഞ്ചാര പ്രധാനമായ അൽബാഹ നഗരത്തെ തലസ്ഥാന നഗരമായ റിയാദുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിൻറെ നിർമാണം പുരോഗമിക്കുന്നു. അൽറെയിൻ, ബിഷ പട്ടണങ്ങൾ വഴി 170 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമിക്കുന്നത്. രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളും ഗവർണറേറ്റുകളും തമ്മിലുള്ള വലിയ അകലം കുറയ്ക്കാൻ ഗതാഗത അതോറിറ്റി നടത്തി കൊണ്ടിരിക്കുന്ന ശ്രമത്തിെൻറ തുടർച്ചയാണിത്.
അതോടൊപ്പം റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നൽകുന്ന എല്ലാ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗവുമാണ്. ഗതാഗത മേഖലയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും ഉയർത്തുക, മേഖലയിലെ സുരക്ഷാ നിലവാരം ഉയർത്തുക, റോഡുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അൽബാഹയും റിയാദ് നഗരവും കിഴക്കൻ പ്രവിശ്യയും തമ്മിലുള്ള ദൂരം ഏകദേശം 280 ആയി കുറയ്ക്കുക എന്നിവയാണ് ഈ റോഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നിർമാണത്തിെൻറ ഒന്നും രണ്ടും ഘട്ടങ്ങൾ 100 ശതമാനം പൂർത്തിയായി.
ശേഷിക്കുന്ന നാല് ഘട്ടങ്ങളാണ് പൂർത്തിയാകാനുള്ളത്. അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം ഘട്ടത്തിൽ പൂർത്തീകരണ നിരക്ക് 86 ശതമാനത്തിലെത്തി. 16 കിലോമീറ്റർ ദൈർഘ്യമുള്ള നാലാം ഘട്ടം 68 ശതമാനവും പൂർത്തിയായി. അഞ്ചാം ഘട്ടത്തിലെ പൂർത്തീകരണ നിരക്ക് 45 ശതമാനത്തിലെത്തി. അതിെൻറ നീളം 30 കിലോമീറ്ററാണ്. 33 കിലോമീറ്റർ ദൈർഘ്യമുള്ള ആറാം ഘട്ടത്തിലെ പൂർത്തീകരണ നിരക്ക് 71 ശതമാനത്തിലെത്തി. ജങ്ഷനുകളുടെ നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്നു. പൂർത്തീകരണ നിരക്ക് 51 ശതമാനമെത്തിയിട്ടുണ്ട്.
