Asianet News MalayalamAsianet News Malayalam

സൗദി ദേശീയ ദിനാഘോഷത്തിന് പൊലിമയേറ്റാൻ വ്യോമ, നാവികാഭ്യാസ പ്രകടനം

ജിദ്ദ വാട്ടർ ഫ്രണ്ട് കടൽത്തീരത്ത് നാവിക കപ്പലുകളുടെ പരേഡ്, സ്പെഷ്യൽ മറൈൻ സെക്യൂരിറ്റി ഗ്രൂപ്പ് ബോട്ടുകളുടെ പരേഡ്, ഹെലികോപ്റ്ററുകളുടെ എയർ ഷോ, സൈനിക വാഹനങ്ങളുമായുള്ള പരേഡ്, കാലാൾപ്പട, കുതിരപ്പട പരേഡ്, ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

gulf news saudi to conduct air marine shows to celebrate 93rd National Day rvn
Author
First Published Sep 18, 2023, 11:01 PM IST

റിയാദ്: സൗദി അറേബ്യയുടെ 93-ാം ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വ്യോമ, നാവിക അഭ്യാസപ്രകടനങ്ങളും പ്രദർശനങ്ങളും അരങ്ങേറുമെന്ന് അധികൃതർ അറിയിച്ചു. സൗദിയുടെ ടൈഫൂൺ, എഫ് 15 എസ്, ടൊർണാഡോ, എഫ് 15 സി വിമാനങ്ങൾ ഉപയോഗിച്ച് റോയൽ സൗദി എയർഫോഴ്‌സ് എയർ ഷോകൾ നടത്തും.

റിയാദ്, ജിദ്ദ, ദഹ്‌റാൻ, ദമ്മാം, അൽജൗഫ്, ജുബൈൽ, അൽഅഹ്സ, ത്വാഇഫ്, അൽബാഹ, തബൂക്ക്, അബഹ, ഖമീസ് മുശൈത്, അൽഖോബാർ എന്നീ 13 നഗരങ്ങളിലായിരിക്കും പ്രകടനം. സൗദി ഫാൽക്കൺസ് ടീമും രാജ്യത്തെ നിരവധി നഗരങ്ങളിൽ എയർ ഷോകൾ അവതരിപ്പിക്കുന്നുണ്ട്. റോയൽ സൗദി നാവികസേനയുടെ കീഴിൽ ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ മറൈൻ സെക്യൂരിറ്റി ഗ്രൂപ്പിെൻറ നാവിക കപ്പലുകളും ബോട്ടുകളും ഉപയോഗിച്ച് നേവൽ പരേഡുകളും പ്രദർശനങ്ങളും നടത്തും. റിയാദിൽ നാവികസേനാ റൈഡർമാരുടെ പരേഡും ഉണ്ടായിരിക്കും.

Read Also - കൈക്കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ സൗകര്യമൊരുക്കി, നഴ്‌സുമാരെ മോചിപ്പിക്കാന്‍ ശ്രമം പുരോഗമിക്കുന്നതായി വി മുരളീധരന്‍

ജിദ്ദ വാട്ടർ ഫ്രണ്ട് കടൽത്തീരത്ത് നാവിക കപ്പലുകളുടെ പരേഡ്, സ്പെഷ്യൽ മറൈൻ സെക്യൂരിറ്റി ഗ്രൂപ്പ് ബോട്ടുകളുടെ പരേഡ്, ഹെലികോപ്റ്ററുകളുടെ എയർ ഷോ, സൈനിക വാഹനങ്ങളുമായുള്ള പരേഡ്, കാലാൾപ്പട, കുതിരപ്പട പരേഡ്, ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ജുബൈലിലെ ഫനാതീർ ബീച്ചിൽ നാവിക ബോട്ടുകളും മിലിട്ടറി സ്‌കിൽസ് വിഭാഗവും നടത്തുന്ന പ്രദർശനങ്ങളിൽ സൗദി പതാകയുമായി ഹെലികോപ്റ്ററുകളുടെ എയർ ഷോ, സൈനിക വാഹനങ്ങളുടെ മാർച്ച് എന്നിവ നടക്കും. റൈഡർമാർ, ആയുധങ്ങൾ, സൈനിക യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനത്തിന് പുറമേ കുട്ടികൾക്കായി പ്രത്യേക പരിപാടികളും അരങ്ങേറും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios