Asianet News MalayalamAsianet News Malayalam

വരും ദിവസങ്ങളിൽ ചൂട് കുറയും; സൗദിയിൽ ചൂടിന് ശമനമെന്ന് കാലാവസ്ഥ കേന്ദ്രം

വരും ദിവസങ്ങളിൽ ചൂട് കുറയുമെന്നും കേന്ദ്രം അറിയിച്ചു. അടുത്തയാഴ്ചയോടു കൂടി താപനില കുറയുവാനും മിതമായതും സുഖകരവുമായ കാലാവസ്ഥയിലേക്ക് രാജ്യം കടക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

gulf news temperature drop in coming days in saudi rvn
Author
First Published Sep 18, 2023, 10:31 PM IST

റിയാദ്: സൗദി അറേബ്യയിൽ ചൂടിന് ശമനം വന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ പല പ്രവിശ്യകളിലും ചൂടിന് കുട് കുറയുന്നതായാണ് റിപ്പോർട്ട്. പല നഗരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ 44 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില രേഖപ്പെടുത്തിയത്. 

വരും ദിവസങ്ങളിൽ ചൂട് കുറയുമെന്നും കേന്ദ്രം അറിയിച്ചു. അടുത്തയാഴ്ചയോടു കൂടി താപനില കുറയുവാനും മിതമായതും സുഖകരവുമായ കാലാവസ്ഥയിലേക്ക് രാജ്യം കടക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. മാസങ്ങളായി സൗദിയിൽ ശക്തമായ ചൂടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പല നഗരങ്ങളിലും 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തിയിരുന്നു. ഇതുകാരണം ഉച്ച സമയത്തെ പുറം ജോലികളിൽ നിന്ന് തൊഴിലാളികളെ തൊഴിൽ മന്ത്രാലയം വിലക്കിയിരുന്നു. ചൂട് കുറഞ്ഞതോടെ വിലക്ക് മന്ത്രാലയം പിൻവലിച്ചിട്ടുണ്ട്.

Read Also -  കൈക്കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ സൗകര്യമൊരുക്കി, നഴ്‌സുമാരെ മോചിപ്പിക്കാന്‍ ശ്രമം പുരോഗമിക്കുന്നതായി വി മുരളീധരന്‍

സൗദി അറേബ്യയില്‍  ഉച്ച വിശ്രമ നിയമം പിൻവലിക്കുന്നു

റിയാദ്: സൗദി അറേബ്യയിൽ ശക്തമായ ചൂടിനെ തുടർന്ന് ഉച്ചസമയത് പുറം ജോലികളിൽ നിന്ന് തൊഴിലാളികളെ വിലക്കിയ നിയമം പിൻവലിക്കുന്നതായി മാനവശേഷി മന്ത്രാലയം അറിയിച്ചു. ചൂട് കുറഞ്ഞ് തുടങ്ങിയ സാഹചര്യത്തിലാണ് നിയമം പിൻവലിക്കാൻ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. 

ഈ മാസം 20 മുതൽ ഈ നിയമം ബാധകമാകില്ല. ശക്തമായ ചൂടിനെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് ഉച്ച സമയത്ത് തൊഴിലാളികളെ പുറം ജോലിയിൽ നിന്ന് വിലക്കിയിരുന്നു. ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെ ഏർപ്പെടുത്തിയിരുന്ന ഇളവാണ്‌ ഇതോടെ അവസാനിപ്പിക്കുന്നത്. ചൂടിന് ശമനം കണ്ടുതുടങ്ങിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഉച്ചവിശ്രമം അനുവദിക്കുന്നതിന് പകരമായി രാത്രിയിലാണ് കമ്പനികൾ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിരുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios