നൂതനമായ രീതിയിൽ സ്റ്റീൽ ട്യൂബുകൾക്കുള്ളിൽ ഒളിപ്പിച്ചാണ് ഹെറോയിൻ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് രണ്ട് കിലോഗ്രാം ഹെറോയിൻ കടത്താൻ ശ്രമിച്ച ഏഷ്യക്കാരന്‍ അറസ്റ്റിൽ. ഡയറക്ടറേറ്റ് ജനറൽ ഫോര്‍ ഡ്രഗ്‌സ് കൺട്രോൾ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഏഷ്യക്കാരനില്‍ നിന്ന് രണ്ട് കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
നൂതനമായ രീതിയിൽ സ്റ്റീൽ ട്യൂബുകൾക്കുള്ളിൽ ഒളിപ്പിച്ചാണ് ഹെറോയിൻ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്. തുടര്‍ നടപടികള്‍ക്കായി പ്രതിയെയും പിടിച്ചെടുത്ത ഹെറോയിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Read Also - നിയമലംഘനങ്ങള്‍; 2,426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കമ്മ്യൂണിക്കേഷൻസ് അതോറിറ്റി
നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടരുന്നു; 81 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: താമസ, തൊഴില്‍ നിയമലംഘകരെ കണ്ടെത്താന്‍ കുവൈത്തില്‍ നടത്തി വരുന്ന പരിശോധനകള്‍ തുടരുന്നു. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍, ട്രൈപാര്‍ട്ടി കമ്മറ്റി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ സഹകരിച്ച് നടത്തിയ പരിശോധനകളില്‍ 81 പ്രവാസികള്‍ അറസ്റ്റിലായി.
രാജ്യത്തെ താമസ, തൊഴില്‍ നിയമലംഘകരാണ് അറസ്റ്റിലായത്. അഹ്മദി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Read Also - പ്രവാസി നാടുകടത്തല്‍ വര്‍ധിക്കുന്നു; ഏഴര മാസത്തിനിടെ കാല്‍ലക്ഷം പേരെ നാടുകടത്തി
അടുത്തിടെ പരിശോധനകളില്‍ നിയമലംഘകരായ 85 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരാണ് പിടിയിലായത്. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഫര്‍വാനിയ, ജലീബ് അല്‍ ഷുയൂഖ്, ഖൈത്താന്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇതിന് പുറമെ അഹ്മദി ഗവര്‍ണറേറ്റിലെ മഖ്ബൂല, മംഗഫ് ഏരിയകളിലും അികൃതര്‍ പരിശോധനകള്‍ നടത്തിയിരുന്നു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരുന്നു.
