വര്‍ഷത്തിലെ ദീര്‍ഘവും കൂടുതല്‍ വ്യക്തവുമായ ഉല്‍ക്ക വര്‍ഷമാണ് 12ന് ദൃശ്യമാകുക.

ഷാര്‍ജ: ഉല്‍ക്കമഴ നിരീക്ഷിക്കാന്‍ വിപുലമായ സൗകര്യമൊരുക്കി യുഎഇ. ഓഗസ്റ്റ് 12നാണ് ആകാശവിസ്മയങ്ങളിലൊന്നായ ഉല്‍ക്കമഴ ദൃശ്യമാകുന്നത്. ഉല്‍ക്കവവര്‍ഷം വീക്ഷിക്കാന്‍ മലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. 

വര്‍ഷം തോറുമുള്ള പെഴ്‌സീയിഡ്‌സ് ഉല്‍ക്കകള്‍ ഓഗസ്റ്റ് 12ന് അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 50-100 ഉല്‍ക്കകള്‍ ആകാശത്ത് ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. വര്‍ഷത്തിലെ ദീര്‍ഘവും കൂടുതല്‍ വ്യക്തവുമായ ഉല്‍ക്ക വര്‍ഷമാണ് 12ന് ദൃശ്യമാകുക. മെലീഹ ക്യാമ്പ് സൈറ്റില്‍ വൈകുന്നേരം ആറ് മണി മുതല്‍ ഉല്‍ക്കവര്‍ഷം കാണാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. വാനനിരീക്ഷണത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്കായി ദൂരദര്‍ശനികളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കാവുന്ന പരിപാടിയില്‍ ഭക്ഷണവും ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഡിസ്‌കവര്‍ ശുറൂഖിന്റെ വെബ്‌സൈറ്റ് വഴി ബുക്കിങിന് സൗകര്യമുണ്ട്. 

Read Also -  എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മണിക്കൂറുകള്‍ വൈകി; മുടങ്ങിയത് രണ്ട് വിവാഹ നിശ്ചയങ്ങള്‍

ഇന്ധനവില ഉയരും; പുതിയ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച് യുഎഇ

അബുദാബി: യുഎഇയില്‍ ഓഗസ്റ്റ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി. പെട്രോളിന് 14 ഫില്‍സും ഡീസലിന് 19 ഫില്‍സ് വരെയും വര്‍ധിക്കും. 

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.14 ദിര്‍ഹമാണ് പുതിയ വില. ജൂലൈയില്‍ ഇത് 3.00 ദിര്‍ഹമായിരുന്നു. ജൂലൈയില്‍ 2.89 ദിര്‍ഹമായിരുന്ന സ്‌പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 3.02 ദിര്‍ഹമായി ഉയരും. ഇ-പ്ലസ് കാറ്റഗറി പെട്രോളിന് ഓഗസ്റ്റ് മാസം 2.95 ദിര്‍ഹമായിരിക്കും വില. ജൂലൈയില്‍ ഇത് 2.81 ദിര്‍ഹമായിരുന്നു. ഡീസലിന് 2.95 ദിര്‍ഹമാണ് പുതിയ വില. ജൂലൈയില്‍ ഇത് 2.76 ദിര്‍ഹമായിരുന്നു. ഓഗസ്റ്റ് ഒന്നാം തീയ്യതി മുതല്‍ യുഎഇയില്‍ ഉടനീളം പുതിയ വില നിലവില്‍ വരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...