നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇത്തരത്തില്‍ നേരിയ പ്രകമ്പനം അനുഭവപ്പെട്ട വിവരം പങ്കുവെച്ചിട്ടുണ്ട്. 

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം യുഎഇയിലെ ദിബ്ബയിലാണ് അനുഭവപ്പെട്ടത്.

ഫുജൈറയില്‍ രാവിലെ 6.18ന് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ അറിയിച്ചു. നിരവധി താമസക്കാര്‍ നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഭൂചലനം മൂലം കാര്യമായ ആഘാതങ്ങളൊന്നും രാജ്യത്ത് ഉണ്ടായിട്ടില്ല. അല്‍ ബദിയ ഏരിയയില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കമന്റ് ചെയ്തിട്ടുണ്ട്. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇത്തരത്തില്‍ നേരിയ പ്രകമ്പനം അനുഭവപ്പെട്ട വിവരം പങ്കുവെച്ചിട്ടുണ്ട്. 

Read Also - പലസ്തീൻ ജനതയ്ക്ക് യുഎഇയുടെ അടിയന്തര സഹായം; നിര്‍ദ്ദേശം നല്‍കി ശൈഖ് മുഹമ്മദ്

വിസ മാറല്‍; സ്വകാര്യ ബസുകളില്‍ ഒമാനിലേക്ക് വരുന്നവര്‍ക്ക് നിയന്ത്രണം

മസ്‌കറ്റ്: യുഎഇയില്‍ നിന്ന് വിസ മാറാന്‍ ഒമാനിലേക്ക് ബസില്‍ വരുന്നവര്‍ക്ക് അതിര്‍ത്തി ചെക്‌പോസ്റ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം ഒന്നു മുതലാണ് നിയന്ത്രണം നിലവില്‍ വന്നതെന്നാണ് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നത്.

യുഎഇയില്‍ വിസ മാറുന്നത് രാജ്യം വിട്ട് പുറത്തേക്ക് പോകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ നിരവധി പേരാണ് ഒമാനിലേക്ക് വരുന്നത്. മസ്‌കറ്റിലും റൂവിയിലും ഉള്‍പ്പെടെ ഒന്നോ രണ്ടോ ദിവസം താമസിച്ച ശേഷമാണ് പലരും തിരിച്ച് യുഎഇയിലേക്ക് പോകുന്നത്. ഇത്തരക്കാര്‍ പലരും ബസിലായിരുന്നു ഒമാനിലേക്ക് വിസ മാറാന്‍ എത്തിയിരുന്നത്. എന്നാല്‍ ഈ മാസം മുതല്‍ സ്വകാര്യ ബസുകളിലെത്തുന്നവരെ അതിര്‍ത്തി കടക്കാന്‍ അധികൃതര്‍ അനുവദിക്കുന്നില്ല. അല്‍ഐനില്‍ നിന്ന് സര്‍വീസ് നടത്തുന്ന മുവാസലാത്ത് ബസില്‍ മസ്‌കറ്റില്‍ എത്തുന്നവര്‍ക്ക് നിയന്ത്രണമില്ലെന്നാണ് അറിയുന്നത്. മുവാസലാത്ത് അല്‍ ഐനില്‍ നിന്ന് ദിവസേന ഒരു സര്‍വീസ് മാത്രമാണ് നടത്തുന്നത്. ഇത് അപര്യാപ്തമാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...