വടക്കന്‍ യുഎഇയില്‍ താമസിക്കുന്ന ആളുകള്‍ക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു.

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച ഇറാനില്‍ മൂന്നാം തവണയും ഭൂചലനമുണ്ടായി. ഇതിന്റെ പ്രകമ്പനമാണ് യുഎഇയിലുമുണ്ടായത്.

വടക്കന്‍ യുഎഇയില്‍ താമസിക്കുന്ന ആളുകള്‍ക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു. എന്നാല്‍ രാജ്യത്ത് ഭൂചലനം കൊണ്ട് പ്രത്യാഘാതങ്ങളുണ്ടായിട്ടില്ല. ഇറാനില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് യുഎഇ സമയം 12.22 മണിക്കാണ് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇറാനിലുണ്ടായത്. ഇന്ന് തന്നെ ഇത് മൂന്നാം തവണയാണ് ഇറാനില്‍ ഭൂചലനമുണ്ടാകുന്നത്. രാവിലെ 9.10നും 8.59നും റിക്ടര്‍ സ്‌കെയിലില്‍ യഥാക്രമം 6.0, 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഇറാനില്‍ അനുഭവപ്പെട്ടിരുന്നു. 

Read Also - ഹമാസിനെ പിന്തുണയ്ക്കുന്ന വിദേശികള്‍ 'പടിക്ക് പുറത്ത്'; വിസ റദ്ദാക്കി നാടുകടത്താന്‍ നീക്കം

ഏഴ് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കാന്‍ ബജറ്റ് വിമാന കമ്പനി; ഡിസംബര്‍ മുതല്‍ തുടക്കം

മദീന: ഏഴു പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കാന്‍ സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്ലൈനാസ്. ഡിസംബര്‍ ഒന്നു മുതല്‍ മദീനയില്‍ നിന്ന് ഏഴു പുതിയ സര്‍വീസുകള്‍ കൂടി തുടങ്ങും. 

റിയാദിലും ജിദ്ദയിലും ദമ്മാമിലും ഫ്ലൈനാസിന് നേരത്തെ ഓപ്പറേഷന്‍സ് ഹബ്ബുകളുണ്ട്. മദീന വിമാനത്താവളത്തില്‍ പുതിയ ഓപ്പറേഷന്‍സ് ഹബ്ബ് തുറക്കുന്നതോടെ സൗദിയില്‍ നാലു ഓപ്പറേഷന്‍ ഹബ്ബുകളുള്ള വിമാനകമ്പനിയായി ഫ്ലൈനാസ് മാറും. മദീന വിമാനത്താവളത്തിലെ പുതിയ ഓപ്പറേഷന്‍സ് ബേസില്‍ നിന്നാണ് ഡിസംബര്‍ മുതല്‍ അഞ്ച് വിദേശ നഗരങ്ങളിലേക്കും രണ്ട് ആഭ്യന്തര നഗരങ്ങളിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. ദുബൈ, ഒമാന്‍, ബാഗ്ദാദ്, അസ്താംബൂള്‍, അങ്കാറ എന്നിവിടങ്ങളിലേക്കും അബഹ തബൂക്ക് എന്നീ ആഭ്യന്തര നഗരങ്ങളിലേക്കുമാണ് മദീനയില്‍ നിന്ന് ഡിസംബര്‍ ഒന്ന് മുതല്‍ ഫ്ലൈനാസ് സര്‍വീസ് തുടങ്ങുക. നിലവില്‍ റിയാദ്, ജിദ്ദ, ദമ്മാം, കെയ്‌റോ എന്നിവിടങ്ങളിലേക്ക് മദീനയില്‍ നിന്ന് ഫ്‌ലൈനാസ് സര്‍വീസ് നടത്തുന്നുണ്ട്. പുതിയ ഏഴ് നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ കൂടിാകുമ്പോള്‍ മദീനയില്‍ നിന്ന് ഫ്ലൈനാസ് സര്‍വീസുള്ള ഡെസ്റ്റിനേഷനുകള്‍ 11 ആകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം