നൂറയ്‌ക്കൊപ്പം മുഹമ്മദ് അല്‍ മുല്ലയും അടുത്ത വര്‍ഷം ബഹിരാകാശത്തെത്തും.
അബുദാബി: യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയാകാന്‍ നൂറ അല്‍ മത്‌റൂഷി 2024ല്‍ ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് യുഎഇയുടെ ഏറ്റവും പുതിയ ദൗത്യത്തെ കുറിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രഖ്യാപിച്ചത്. ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററില്‍ നടന്ന യോഗത്തിന് ശേഷമാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
നൂറയ്‌ക്കൊപ്പം മുഹമ്മദ് അല്‍ മുല്ലയും അടുത്ത വര്‍ഷം ബഹിരാകാശത്തെത്തും. അറബ് ലോകത്തെ ഏറ്റവും നൂതന ഉപഗ്രഹമായ എംബിസെഡ് സാറ്റ് അടുത്ത വര്‍ഷം വിക്ഷേപിക്കുമെന്നും ശൈഖ് ഹംദാന്‍ അറിയിച്ചു. ദുബൈ പൊലീസ് മുന്‍ ഹെലികോപ്റ്റര്‍ പൈലറ്റായ മുഹമ്മദ് അല്‍ മുല്ലയെയും എഞ്ചിനീയര്‍ നൂറ അല്‍ മത്രൂഷിയെയും 2021ല്‍ ബഹിരാകാശ ദൗത്യത്തിന് തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് നാസ പരിശീലന കേന്ദ്രത്തിലേക്ക് അയച്ചു. ഇവിടെ അവസാനഘട്ട പരിശീലനത്തിലാണ് ഇരുവരും.
അടുത്തിടെയാണ് ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സുല്‍ത്താന്‍ അല്‍ നെയാദി തിരികെ യുഎഇയിലെത്തിയത്. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവും.
Read Also - 'സുഖമായി ഒന്നുറങ്ങണം, എന്‍റെ കുട്ടികൾക്കൊപ്പം ചെലവഴിക്കണം'; സ്വന്തം മണ്ണില്‍ കാലുകുത്തി സുൽത്താൻ അൽ നെയാദി
ഗതാഗത രംഗം അടിമുടി മാറും; ദുബൈ നിരത്തില്‍ കുതിക്കാന്‍ ഡ്രൈവറില്ലാ ടാക്സികള്‍
ദുബൈ ടാക്സികളോടിക്കാൻ ഇനി ഡ്രൈവർമാരെ വേണ്ട. അതു മാത്രമല്ല, ഡ്രൈവറില്ലാ വാഹനങ്ങൾ വരുമ്പോൾ, അവയുൾപ്പെടുന്ന അപകടങ്ങൾ പോലും കണക്കിലെടുത്ത് നിയമ ഭേദഗതികളും, ചർച്ചകളും സജീവമാണ്.
സ്യൂട്ട് കേസിന്റെ വലിപ്പം മാത്രമുള്ള ഉപകരണം കൊണ്ട് ഹെലിക്കോപ്റ്ററിനേക്കാൾ എളുപ്പത്തിൽ ആകാശത്ത് പറക്കാം. അവിടെ നിന്നിറങ്ങി സ്റ്റിയറിങ്ങും ബ്രേക്കുമൊന്നും ഇല്ലാത്ത സ്വയമോടുന്ന ടാക്സി കാറിൽ വീട്ടിൽ പോകാം. ഇനി ബസാണെങ്കിൽ, നമുക്ക് തന്നെ സ്പീഡ് സെറ്റ് ചെയ്ത് യാത്ര ചെയ്യാം. സ്വയം പ്രവർത്തിക്കുന്ന ഗതാഗത സംവിധാനം തന്നെ വികസിപ്പിക്കുന്ന ദുബായ് അന്താരാഷ്ട്ര കോൺഫറൻസിൽ കണ്ടത് അടിമുടി മാറാൻ പോകുന്ന ഗതാഗത രംഗത്തിന്റെ കാഴ്ച്ചകളാണ്. അടുത്തയാഴ്ച്ച മുതൽ സ്വയമോടുന്ന ടാക്സികൾ ദുബായ് നിരത്തിലിറങ്ങും.
