ദുബൈ കിരീടാവകാശിയെ അപ്രതീക്ഷിതമായി നേരില്‍ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുപോയ മിസ്ന എന്ന ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ആശ്വസിപ്പിച്ച് കൂടെ നിര്‍ത്തുകയാണ് ശൈഖ് ഹംദാന്‍.
ദുബൈ: സാധാരണ ജനങ്ങളുമായി ഇടപെടുന്നതിലും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിലും സഹജീവികളോട് അനുകമ്പ പ്രകടിപ്പിക്കുന്നതിലും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രസിദ്ധനാണ്. ശൈഖ് ഹംദാൻ സാധാരണക്കാരോടൊപ്പം സമയം ചെലവഴിക്കുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ലണ്ടൻ തെരുവുകളിൽ തന്നെ അപ്രതീക്ഷിതമായി കണ്ടതിൻറെ അമ്പരപ്പിൽ വികാരാധീനയായ ഒരു പെണ്‍കുട്ടിയെ ആശ്വസിപ്പിച്ച് ചേര്‍ത്തു നിര്‍ത്തുന്ന ശൈഖ് ഹംദാനെ വീഡിയോയില്‍ കാണാം. ദുബൈ കിരീടാവകാശിയെ അപ്രതീക്ഷിതമായി നേരില്‍ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുപോയ മിസ്ന എന്ന ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ആശ്വസിപ്പിച്ച് കൂടെ നിര്‍ത്തുകയാണ് ശൈഖ് ഹംദാന്‍. ദുബൈ കിരീടാവകാശിയെ പെട്ടെന്ന് ലണ്ടൻ തെരുവിൽ വെച്ച് കാണുകയും കൂടെ നിന്ന് ഫോട്ടോ എടുക്കാനുള്ള ആഗ്രഹം അദ്ദേഹം സമ്മതിക്കുകയും ചെയ്തതോടെ അതിരു കവിഞ്ഞ ആഹ്ലാദത്തിലായ പെണ്‍കുട്ടി, ശൈഖ് ഹംദാന്‍ ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി.
എന്നാല്‍ ഫോട്ടെയെടുക്കുന്നയാളോട് ഞാനിപ്പോള്‍ ചിരിപ്പിക്കാം എന്ന് പറഞ്ഞ് അദ്ദേഹം മിസ്നയുടെ മുഖത്തിന് നേരെ കൈപിടിച്ച് അറബിയിൽ ഒന്ന്, രണ്ട്, മൂന്ന് എന്ന് പറയുന്നതും പെണ്‍കുട്ടിയുടെ മുഖത്ത് ചിരി നിറയുന്നതുമാണ് വീഡിയോയിൽ. നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
