സന്ദര്‍ശനത്തിന് ശേഷം മടങ്ങാനായി കാറില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് അദ്ദേഹം ഒരു കാര്യം ശ്രദ്ധിക്കുന്നത്. രണ്ട് പ്രവാസികള്‍ ശൈഖ് മുഹമ്മദിനൊപ്പം ചിത്രമെടുക്കാന്‍ ആഗ്രഹിച്ച് നില്‍ക്കുന്നു.
അബുദാബി: മനുഷ്യത്വത്തിന്റെയും എളിമയുടെയും സന്ദേശം തന്റെ പ്രവൃത്തികളിലൂടെ ലോകത്തിന് കാട്ടിക്കൊടുക്കുന്ന ഭരണാധികാരിയാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പല അവസരങ്ങളിലും ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അദ്ദേഹം ഒരു യഥാര്‍ത്ഥ നേതാവും നല്ലൊരു മനുഷ്യനുമാണെന്ന് അടിവരയിടുകയാണ് ഈ വീഡിയോ.
യുഎഇ പൗരനായ മുഹമ്മദ് അല്‍ കത്തീരിയുടെ ഭവനത്തില്‍ സന്ദര്‍ശനം നടത്തിയതാണ് ശൈഖ് മുഹമ്മദ്. സന്ദര്‍ശനത്തിന് ശേഷം മടങ്ങാനായി കാറില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് അദ്ദേഹം ഒരു കാര്യം ശ്രദ്ധിക്കുന്നത്. രണ്ട് പ്രവാസികള്‍ ശൈഖ് മുഹമ്മദിനൊപ്പം ചിത്രമെടുക്കാന്‍ ആഗ്രഹിച്ച് നില്‍ക്കുന്നു. അടുത്തേക്ക് വരാന്‍ മടിച്ച് നില്‍ക്കുന്ന ഏഷ്യക്കാരായ പ്രവാസി യുവാക്കളെ കണ്ട ശൈഖ് മുഹമ്മദ് കാറില്‍ കയറാതെ നടന്നുവരികയും പ്രവാസികളെ അടുത്തേക്ക് വിളിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
തുടര്‍ന്ന് തന്റെ അടുത്തേക്ക് വന്ന പ്രവാസികളെ ചേര്‍ത്ത് നിര്‍ത്തി യുഎഇ പ്രസിഡന്റ് സെല്‍ഫിയെടുത്തു. തന്റെ അടുത്തു നിന്ന പ്രവാസി യുവാവിന്റെ തോളില്‍ കയ്യിട്ട് മധുരമായി പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ശൈഖ് മുഹമ്മദിനെ വീഡിയോയില്‍ കാണാം. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ശൈഖ് മുഹമ്മദിന്റെ പ്രവൃത്തിയെ പ്രശംസിച്ച് വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
Read Also - രാജകീയം, അത്യാഢംബരം! കഥകളിലെ രാജകുമാരിയെപ്പോലെ അതിസുന്ദരിയായി ശൈഖ മഹ്‌റ, വിവാഹ വീഡിയോ
മാളില്‍ കോഫി കുടിച്ച്, മെട്രോയില്‍ യാത്ര ചെയ്ത് ദുബൈ ഭരണാധികാരി, വീഡിയോ
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ന് 74-ാം ജന്മദിനം. യുഎഇയുടെയും ദുബൈയുടെയും വളര്‍ച്ചയ്ക്കും പരിവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ ഭരണാധികാരിയാണ് ശൈഖ് മുഹമ്മദ്. തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിക്ക് സ്വദേശികളോടൊപ്പം പ്രവാസികളും ജന്മദിനാശംസകള്‍ നേര്‍ന്നു.
ജന്മദിനത്തിന്റെ തലേന്ന് യുഎഇ ജനങ്ങളുടെ പ്രിയപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തിയിരുന്നു. മാളിലും ഹോട്ടലിലും ദുബൈ മെട്രോയിലും സന്ദര്‍ശനം നടത്തിയ ദുബൈ ഭരണാധികാരിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദുബൈ മെട്രോയില്‍ നഗരത്തിന്റെ കാഴ്ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യുന്ന ശൈഖ് മുഹമ്മദിന്റെ വീഡിയോ ദുബൈ ആര്‍ടിഎ പങ്കുവെച്ചിരുന്നു. ദുബൈ മാളിലൂടെ നടക്കുന്ന ശൈഖ് മുഹമ്മദിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ചിട്ടുണ്ട്. മാളിലിരുന്ന കോഫി കുടിക്കുന്ന ദുബൈ ഭരണാധികാരിയുടെ ദൃശ്യങ്ങളും വൈറലായി. തിങ്കളാഴ്ച ദുബൈ വാട്ടര്‍ കനാലിന് ചുറ്റും ശൈഖ് മുഹമ്മദ് സൈക്കിള്‍ ചവിട്ടി പര്യടനം നടത്തിയിരുന്നു. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് സ്ഥലങ്ങളില്‍ ശൈഖ് മുഹമ്മദ് പര്യടനം നടത്തി.
Read Also - 'ആധുനിക ദുബൈയുടെ ശില്‍പ്പി'ക്ക് 74-ാം ജന്മദിനം; ശൈഖ് മുഹമ്മദിന്റെ ജീവിതരേഖയിലെ സുപ്രധാന സംഭവങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

