നേരത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച പ്രായപരിധി ഒഴിവാക്കി അപേക്ഷ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയിരുന്നു.

ദില്ലി: 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകി. ഫെബ്രുവരി 15 വരെ ഹജ്ജിന് അപേക്ഷ സമർപ്പിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ജനുവരി 31 ആയിരുന്നു ഹജ്ജ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. ഇതാണ് 15 ദിവസം നീട്ടി നൽകിയത്.

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച പ്രായപരിധി ഒഴിവാക്കി അപേക്ഷ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയിരുന്നു. 65 വ​യ​സ്സാ​യി​രു​ന്നു നേ​ര​ത്തേ നി​ശ്ച​യി​ച്ച പ്രാ​യ​പ​രി​ധി. ഇത് ഒ​ഴി​വാ​ക്കി​യ​തോടെ 70 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് നേ​ര​ത്തേ​യു​ള്ള രീ​തി​യി​ൽ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

ഹജ്ജിന് ഇത്തവണയും കരിപ്പൂരിൽ നിന്ന് വിമാനമില്ല, എംബാർക്കേഷൻ കേന്ദ്രം കൊച്ചി മാത്രം

അപേക്ഷകൾ പൂർണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണയും ഹജ്ജ് തീർത്ഥാടനം. രണ്ട് വാക്സീൻ ഡോസും എടുത്തവർക്ക് മാത്രമേ ഹജ്ജിന് അനുമതിയുണ്ടാകൂ. കഴിഞ്ഞ തവണ ബലിപെരുന്നാളിന് സൗദിയിൽ താമസിക്കുന്ന പ്രവാസി മലയാളികളടക്കം 150 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60,000 പേരാണ് ഹജ്ജ് തീർത്ഥാടനത്തിന്‍റെ ഭാഗമായത്.