കണ്ണൂർ മാട്ടൂർ സ്വദേശി കാസിം ആണ് മക്കയില്‍ മരിച്ചത്

റിയാദ്: കണ്ണൂർ മാട്ടൂർ സ്വദേശിയായ ഹജ്ജ് തീർഥാടകൻ കാസിം (72) മക്കയിൽ മരിച്ചു. ഭാര്യയോടൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയതായിരുന്നു. കർമങ്ങൾ പൂർത്തിയാക്കുന്നതിനിടെ അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഞായറാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ മക്കയിലെ ഷെറായ മഖ്ബറയിൽ മൃതദേഹം ഖബറടക്കി. വിദേശത്തുള്ള മക്കളും കബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ മക്കയിൽ എത്തിയിട്ടുണ്ട്. ഹജ്ജ് ഇൻസ്പെക്ടർമാരായ ടിപി ഷമീം, ശുഹൈബ്, ഉനൈസ്, റഈസ് എന്നിവർ നടപടികൾ പൂർത്തിയാക്കാൻ സഹായം നൽകി.