Asianet News MalayalamAsianet News Malayalam

പുണ്യഭൂമിയില്‍ പിറന്നവന്‍ മുഹമ്മദ്; മക്കയിൽ ഹജ്ജ് തീര്‍ത്ഥാടക കുഞ്ഞിന് ജന്മം നല്‍കി

ഗർഭാവസ്ഥയുടെ 31-ാം ആഴ്ചയിലായിരുന്നു തീർത്ഥാടക. പ്രസവവേദന അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

hajj pilgrim gave birth to baby boy in makkah
Author
First Published Jun 11, 2024, 4:43 PM IST

മക്ക: മക്കയില്‍ ഹജ് തീർത്ഥാടക ആൺ കുഞ്ഞിന് ജന്മം നൽകി. മക്ക ഹെൽത്ത് ക്ലസ്റ്ററിന് കീഴിലുള്ള മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലാണ് 30 വയസ്സുള്ള നൈജീരിയൻ തീർത്ഥാടക മുഹമ്മദ് എന്ന് പേരിട്ട ആൺകുഞ്ഞിന് ജന്മം നൽകിയത്. 

ഈ വര്‍ഷത്തെ ഹജ് സീസണിലെ തീർഥാടകർക്കിടയില്‍ ആദ്യമായാണ് ഒരു തീര്‍ത്ഥാടക കുഞ്ഞിന് ജന്മം നല്‍കിയത്. ഗർഭാവസ്ഥയുടെ 31-ാം ആഴ്ചയിലായിരുന്നു തീർത്ഥാടക. പ്രസവവേദന അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ ഉടൻ തന്നെ യുവതിയെ പ്രസവ വാർഡിലേക്ക് മാറ്റി. മാസം തികയാതെയാണ് പ്രസവിച്ചതെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളില്ല. 

Read Also - മലയാളീസ് ഫ്രം ഇന്ത്യ; തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പുതിയ ചരിത്രം, അയർലണ്ടിൽ അച്ഛനും മകനും കൗൺസിലർമാർ

അത്യാഹിത കേസുകൾ കൈകാര്യം ചെയ്യുന്നതിന് മെറ്റേര്‍ണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഉയർന്ന സേവനങ്ങളാണ് ഹജ് തീര്‍ത്ഥാടകര്‍ക്ക് നൽകുന്നത്. മാതൃ, നവജാതശിശു, ശിശു പരിചരണം എന്നിവയില്‍ മികച്ച നിലവാരത്തിന് പേരുകേട്ട ഈ ആശുപത്രി ഹജ് സീസണിൽ നിരവധി പ്രസവ കേസുകൾ പതിവായി കൈകാര്യം ചെയ്യുന്നുണ്ട്. തനിക്കും കുഞ്ഞിനും നല്‍കിയ പ്രത്യേക പരിചരണത്തിനും പിന്തുണയ്ക്കും നൈജീരിയൻ തീർഥാടക മെഡിക്കൽ സ്റ്റാഫിനോട് നന്ദി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios