Asianet News MalayalamAsianet News Malayalam

ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ രജിസ്ട്രേഷന് തുടക്കമായി

ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ രജിസ്ട്രേഷന് തുടക്കമായി. ഹജ്ജ്^ഉംറ മന്ത്രാലയത്തിന്റെ ഇ ^ട്രാക്ക് വഴിയാണ് തീർത്ഥാടകർ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്.

hajj registration started
Author
Saudi Arabia, First Published Jul 5, 2019, 12:49 AM IST

റിയാദ്: ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ രജിസ്ട്രേഷന് തുടക്കമായി. ഹജ്ജ്^ഉംറ മന്ത്രാലയത്തിന്റെ ഇ ^ട്രാക്ക് വഴിയാണ് തീർത്ഥാടകർ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. 2,30,000 ആഭ്യന്തര തീർത്ഥാടകരാണ് ഈ വർഷം ഹജ്ജ് നിർവ്വഹിക്കാൻ അവസരം ലഭിക്കുക. അറബിക് കലണ്ടർ പ്രകാരം ദുൽഹജ്ജ് ഏഴുവരെ തീർത്ഥാടനത്തിന് രജിസ്റ്റർ ചെയ്യാം. ഇവർക്ക് ഹജ്ജ് നിർവഹിക്കാനുള്ള രജിസ്ട്രേഷനാണ് ഇന്ന് തുടക്കമായത്.

ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഹജ്ജിനു അവസരം ലഭിക്കുക. ഓൺലൈൻ സംവിധാനമായ ഈ- ട്രാക്ക് വഴി വ്യക്തിപരമായ വിവരങ്ങൾ നൽകുകയാണ് ആദ്യം വേണ്ടത്. അതിനു ശേഷം അനുയോജ്യമായ പാക്കേജ് തെരഞ്ഞെടുക്കാം. പണം അടച്ചു കഴിഞ്ഞാൽ ഹജ്ജ് അനുമതി പത്രം നൽകുന്നതിന് തീർത്ഥാടകരുടെ വിവരങ്ങൾ ഇ- ട്രാക്ക് വഴി ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും. 

ആറു ഹജ്ജ് പാക്കേജുകളാണ് ഇതവണയുള്ളത്. മിനായിലെ തമ്പുകളിൽ താമസ സൗകര്യം നൽകുന്ന ഇക്കോണമി 1 പാക്കേജിൽ 3,447 റിയാൽ മുതൽ 4,797 വരെയാണ് നിരക്ക്. മക്കയിൽ താമസ സൗകര്യം നൽകുന്ന ഇക്കോണമി 2 പാക്കേജിനു 3,465 റിയലുമാണ് നിരക്ക്. 

Follow Us:
Download App:
  • android
  • ios