Asianet News MalayalamAsianet News Malayalam

സൗദിയിലെ 'ഹലാല്‍ നൈറ്റ് ക്ലബ്' തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അടച്ചുപൂട്ടിച്ചു; അന്വേഷണം ഊര്‍ജ്ജിതം

മറ്റൊരു പരിപാടിക്ക് വേണ്ടി നേടിയ അനുമതി ദുരുപയോഗം ചെയ്യ്താണ് പ്രൊജക്റ്റ് എക്സ് എന്ന പേരില്‍ പരിപാടി നടത്തിയതെന്നാണ് വ്യക്തമാകുന്നത്

halal nightclub was closed down in Saudi Arabia on opening night
Author
Riyadh Saudi Arabia, First Published Jun 17, 2019, 3:08 PM IST

റിയാദ്: സൗദിയില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച നൈറ്റ് ക്ലബ് അധികൃതര്‍ അടച്ചുപൂട്ടിച്ചു. അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിന്‍റെ പേരിലാണ് നടപടി. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുമിച്ച് ഡാന്‍സ് ചെയ്യാന്‍ അനുമതിയുണ്ടെന്ന പേരില്‍ ജൂണ്‍ 13 ന് പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു 'ഹലാല്‍ നൈറ്റ് ക്ലബ്'. എന്നാല്‍ അനുമതിയില്ലാത്ത പരിപാടിയാണ് ക്ലബില്‍ സംഘടിപ്പിച്ചതെന്ന് വ്യക്തമായതോടെ അന്ന് രാത്രി തന്നെ അടച്ച് പൂട്ടിച്ചെന്നും അന്വേഷണം പ്രഖ്യാപിച്ചെന്നും സൗദിയിലെ ജനറല്‍ എന്‍റര്‍ടെയിന്‍റ്മെന്‍റ് അതോറിറ്റി(ജി ഇ എ ) അറിയിച്ചതായി ഗള്‍ഫ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. 

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുമിച്ച് ഡാന്‍സ് കളിക്കാന്‍ അനുവാദമുണ്ടെന്ന് സംഘാടകര്‍ അവകാശപ്പെട്ടത് അനുമതിയില്ലാതെയാണെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു പരിപാടിക്ക് വേണ്ടി നേടിയ അനുമതി ദുരുപയോഗം ചെയ്യ്താണ് പ്രൊജക്റ്റ് എക്സ് എന്ന പേരില്‍ പരിപാടി നടത്തിയതെന്നാണ് വ്യക്തമാകുന്നത്. അടുത്തിടെയാണ് സൗദിയില്‍ ലൈവ് മ്യൂസിക് ഷോകള്‍ക്ക് അനുമതി നല്‍കി തുടങ്ങിയത്. ഇത്തരത്തില്‍ മ്യൂസിക് ഷോ നടത്താന്‍ വേണ്ടി നേടിയ ലൈസന്‍സ് ഉപയോഗിച്ചാകും ഹലാല്‍ നൈറ്റ് ക്ലബില്‍ പരിപാടി സംഘടിപ്പിക്കപ്പെട്ടതെന്നാണ് വിവരം.

നൈറ്റ് ക്ലബിലെ ഡാന്‍സിന്‍റെ വീഡിയോകളടക്കം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുമിച്ച് ഡാന്‍സ് കളിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഹലാല്‍ ബാര്‍ ഉണ്ടെന്ന് അവതാരക വിളിച്ചുപറയുന്ന വീഡിയോകള്‍ ഉണ്ടെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടിലുണ്ട്. 370 മുതല്‍ 500 സൗദി റിയാല്‍ വരെ വിലയുള്ള ഹുക്ക ലഭ്യമാകുമെന്ന് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

 

ജിദ്ദ നഗരത്തിലെ ഒരു ഇവന്‍റുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച വീഡിയോകളെക്കുറിച്ച് അടിയന്തര അന്വേഷണം ആരംഭിച്ചതായി സൗദിയിലെ ജെനറല്‍ എന്‍റര്‍ടെയിന്‍റ്മെന്‍റ് അതോറിറ്റി(ജി ഇ എ ) ഒഫിഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിണ്ടുണ്ട്. അനുമതിയില്ലാതെയാണ് പരിപാടി നടന്നതെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.

അമേരിക്കന്‍ ഗായകനായ നീ-യോ യാണ് ക്ലബിന്‍റെ ഉദ്ഘാടനത്തിന് എത്താനിരുന്നത്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിട്ടിരുന്നു. ക്ലബ് അടച്ചുപൂട്ടിയ സാഹചര്യത്തില്‍ പിന്നീട് കാണാം എന്നും  നീ-യോ ശേഷം കുറിപ്പിട്ടിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

@neyo #jeddah #whitejeddah #whitedubai

A post shared by whitejeddah_official (@whitejeddah_official1) on Jun 14, 2019 at 7:04am PDT

Follow Us:
Download App:
  • android
  • ios