36 കിലോഗ്രാം ഹാഷിഷ്, 5,548 ലഹരി ഗുളികകളും പൗഡര്‍ രൂപത്തിലുള്ള 500 ഗ്രാം മയക്കുമരുന്നും കണ്ടെത്തി.
നജ്‌റാന്‍: അതിര്‍ത്തി വഴി സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. നുഴഞ്ഞുകയറ്റക്കാരായ മൂന്ന് എത്യോപ്യക്കാരെയാണ് അതിര്‍ത്തി സുരക്ഷാസേന അറസ്റ്റ് ചെയ്തത്.
36 കിലോഗ്രാം ഹാഷിഷ്, 5,548 ലഹരി ഗുളികകളും പൗഡര്‍ രൂപത്തിലുള്ള 500 ഗ്രാം മയക്കുമരുന്നും കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അതിര്‍ത്തി സുരക്ഷാസേന അറിയിച്ചു. മറ്റൊരു സംഭവത്തില്‍ മയക്കുമരുന്ന് ശേഖരവുമായി അഫ്ഗാന്‍ സ്വദേശിയെ അല്‍ഖസീമില്‍ നിന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന അഫ്ഗാനിയുടെ വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍ 22.38 കിലോ ഹാഷിഷ് കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.
Read More - പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി
തെക്ക്-പടിഞ്ഞാറന്‍ സൗദിയില്‍ നിന്ന് മൂന്ന് ടണ്ണിലേറെ ഖാട്ടും 772 കിലോഗ്രാം ഹാഷിഷും അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജിസാന്‍, അസീര്‍ എന്നിവിടങ്ങളില്‍ നിന്നായി 80 പേരെ സുരക്ഷാ പട്രോളിങ് സംഘം അറസ്റ്റ് ചെയ്തു. 200,000ലേറെ ലഹരി ഗുളികകളും പിടിച്ചെടുത്തു. അറസ്റ്റിലായവരില്‍ 30 പേര്‍ സൗദി പൗരന്മാരാണ്. ഒരാള്‍ യെമന്‍ സ്വദേശിയും 64 പേര്‍ യെമന്‍, എത്യോപ്യ, എറിത്രിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്.
Read More - കുവൈത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; 131 കിലോ ഹാഷിഷ് പിടികൂടി
കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ ലഹരി ഗുളികകള്‍ കടത്താനുള്ള നാല് ശ്രമങ്ങള്‍ അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. ആകെ 756,212 ലഹരി ഗുളികകളാണ് അല്‍ ഹദീത, കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്ന് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. രാജ്യത്തേക്ക് എത്തിയ ഷിപ്പമെന്റുകള്‍ക്ക് ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകള്‍ കണ്ടെത്തിയത്. കസ്റ്റംസ് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ആദ്യത്തെ സംഭവത്തില്‍ ഫര്‍ണിച്ചറുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ്.
