ഒമാനില്‍ പ്രവേശന വിലക്കുണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്ന് സിംഗപ്പൂരിനെയും ബ്രൂണെയെയും തിങ്കളാഴ്‍ച മുതല്‍ ഒഴിവാക്കും. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്നാണ് നിലവില്‍ ഒമാനിലേക്ക് പ്രവേശന വിലക്ക് നിലനില്‍ക്കുന്നത്. 

മസ്‍കത്ത്: ഒമാനിലെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കും. രാജ്യത്തെ സിവില്‍ ഏവിയേഷന്‍ അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജുലൈ 16ന് ഒമാന്‍ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച തീരുമാനങ്ങള്‍ പ്രകാരമാണ് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി നിബന്ധനകള്‍ പരിഷ്‍കരിച്ചത്.

ഒമാനില്‍ പ്രവേശന വിലക്കുണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്ന് സിംഗപ്പൂരിനെയും ബ്രൂണെയെയും തിങ്കളാഴ്‍ച മുതല്‍ ഒഴിവാക്കും. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്നാണ് നിലവില്‍ ഒമാനിലേക്ക് പ്രവേശന വിലക്ക് നിലനില്‍ക്കുന്നത്. രണ്ടാഴ്‍ചയ്‍ക്കിടെ ഈ രാജ്യങ്ങളില്‍ പ്രവേശിച്ചിട്ടുള്ളവര്‍ക്കും ഒമാനില്‍ പ്രവേശിക്കാനാവില്ല. സ്വദേശികള്‍, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ഒഴിവാക്കിയെങ്കിലും ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇവര്‍ ഇലക്ട്രോണിക് ട്രാക്കിങ് ഉപകരണം ധരിക്കുകയും വേണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona