റിയാദ്: ഹൃദയാഘാതം മൂലം ജിദ്ദയില്‍ മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കാട്ടില്‍ കടവ് കണ്ടത്തില്‍ അബ്ദുല്‍ സമദ് (50) ആണ് മരിച്ചത്. 18 വര്‍ഷമായി ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നവോദയ സാംസ്‌കാരിക വേദി കാര്‍ ഹരാജ് ഏരിയ ജൗഹറ യൂനിറ്റ് അംഗമായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം റുവൈസ് മഖ്ബറയില്‍ ഖബറടക്കി. പിതാവ്: ഹമീദ് കുഞ്ഞു, മാതാവ്: മറിയം ബീവി, ഭാര്യ: നുസ്രത്തുന്നീസ, മക്കള്‍: ആലിയ, അറഫ, മുഹമ്മദ് ഹഫീഫ്.