ഷാര്‍ജ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച കനത്തമഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. വരും ദിവസങ്ങളില്‍ നല്ല മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരുന്നു. വിവിധയിടങ്ങളിലെ മഴയുടെ വീഡിയോ ദൃശ്യങ്ങള്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

ഷാര്‍ജ, റാസല്‍ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളിലായിരുന്നു വ്യാഴാഴ്ച ശക്തമായ മഴ ലഭിച്ചത്. ഷാര്‍ജയിലെ മരുഭൂമിയില്‍ ആലിപ്പഴ വര്‍ഷം വെള്ളപ്പൊക്കത്തിനും കാരണമായി. വീഡിയോ ദൃശ്യങ്ങള്‍ കാണാം...