പലയിടങ്ങളിലും ആലിപ്പഴ വര്‍ഷവുമുണ്ടായി. വെള്ളിയാഴ്ച അവധിയുടെ ആലസ്യത്തിലായിരുന്ന പ്രവാസികള്‍ക്ക് നാട്ടിലെ മഴക്കാലത്തിന്റെ അനുഭൂതിയായിരുന്നു. അറേബ്യന്‍ ഗള്‍ഫ് മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പുണ്ട്.
അബുദാബി: വെള്ളിയാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴ ലഭിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും മറ്റ് എമിറേറ്റുകളിലും പരക്കെ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത ഏതാനും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.
പലയിടങ്ങളിലും ആലിപ്പഴ വര്‍ഷവുമുണ്ടായി. വെള്ളിയാഴ്ച അവധിയുടെ ആലസ്യത്തിലായിരുന്ന പ്രവാസികള്‍ക്ക് നാട്ടിലെ മഴക്കാലത്തിന്റെ അനുഭൂതിയായിരുന്നു. അറേബ്യന്‍ ഗള്‍ഫ് മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ എട്ട് അടി വരെ ഉയരത്തില്‍ തിരയടിച്ചേക്കുമെന്നാണ് അറിയിപ്പ്. തിങ്കളാഴ്ച വരെ കാലാവസ്ഥ സമാന രീതിയില്‍ തുടരും.
വ്യാഴാഴ്ച പുലര്‍ച്ചെ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു. ദൂരക്കാഴ്ച 200 മീറ്ററില്‍ താഴെയായതോടെ നിരവധി അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അബുദാബിയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ 68 വാഹനങ്ങള്‍ കൂട്ടിയിച്ചു. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുബായിലും ഷാര്‍ജയിലും വിമാന സര്‍വീസുകളും വൈകിയിരുന്നു.
