ജനജീവിതം സ്തംഭിച്ചു, വാഹനാപകടങ്ങള്‍ നിരവധി; യുഎഇയെ വലച്ച് കനത്ത മഴ - ചിത്രങ്ങളിലൂടെ
First Published 26, Nov 2018, 5:19 PM IST

സൗദി അറേബ്യയ്ക്കും കുവൈത്തിനും പിന്നാലെ സാമാന്യം നല്ല മഴയാണ് ഇന്ന് യുഎഇയില്‍ ലഭിച്ചത്

മഴ നാളെയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി


റോഡുകളില്‍ വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചതോടെ ജനജീവിതം താറുമാറായി

തെക്കുകിഴക്കൻ പ്രദേശങ്ങളിലെ ഗ്രാമങ്ങളിലും തരക്കേടില്ലാത്ത മഴ ലഭിച്ചു

അപ്രതീക്ഷിത മഴയില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടുണ്ടായ ഗതാഗത തടസ്സം യാത്രക്കാരെ വലച്ചു

പ്രധാന നഗരപ്രദേശങ്ങളിൽ തണുത്ത കാറ്റും ചാറ്റൽ മഴയുമാണ് കൂടുതലും അനുഭവപ്പെട്ടത്.

പല സ്കൂളുകളിലും ഹാജര്‍ നില വളരേ കുറവാണ്

അസ്ഥിരമായ കാലാവസ്ഥ നാളെയും തുടരുമെന്ന് കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പുണ്ട്

വടക്ക്, കിഴക്കൻ മേഖലകളിൽ മഴ തുടരാൻ സാധ്യതയുണ്ട്

പലയിടങ്ങളിലും ഗതാഗതക്കുരുക്കുമൂലം നീണ്ട വാഹനനിരകൾ രൂപപ്പെട്ടു

മറ്റു മേഖലകളിൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരിക്കും.

മഴയില്‍ ദൂരപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ജനജീവിതം സ്തംഭിപ്പിച്ച് യുഎഇയില്‍ കനത്ത മഴ

റോഡുകളില്‍ വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചതോടെ ജനജീവിതം താറുമാറായി

യുഎഇയില്‍ കനത്ത മഴ

യുഎഇയില്‍ കനത്ത മഴ
