നഹ്‍വ - ശിയാസ് റോഡും അല്‍ ഹറയിലെ റെസിഡന്‍ഷ്യല്‍ ഏരിയയിലേക്കുള്ള സ്‍ട്രീറ്റും താത്കാലികമായി അടച്ചിട്ടുണ്ട്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ അല്‍ സുഹുബ് റെസ്റ്റ് ഹൗസിലേക്കുള്ള റോഡും അല്‍ റാബി ടവറിലേക്കുള്ള റോഡും അടച്ചു. 

ഷാര്‍ജ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ചയും കനത്ത മഴ തുടരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഖോര്‍ഫക്കാനിലെ നിരവധി റോഡുകള്‍ അടച്ചതായി അധികൃതര്‍ അറിയിച്ചു. ഷാര്‍ജയിലെ കുട്ടികളുടെ പാര്‍ക്കുകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവര്‍ത്തിക്കില്ല.

നഹ്‍വ - ശിയാസ് റോഡും അല്‍ ഹറയിലെ റെസിഡന്‍ഷ്യല്‍ ഏരിയയിലേക്കുള്ള സ്‍ട്രീറ്റും താത്കാലികമായി അടച്ചിട്ടുണ്ട്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ അല്‍ സുഹുബ് റെസ്റ്റ് ഹൗസിലേക്കുള്ള റോഡും അല്‍ റാബി ടവറിലേക്കുള്ള റോഡും അടച്ചു. ഈ പ്രദേശങ്ങളിലെ വാദികളില്‍ വെള്ളം നിറയുന്നത് കണക്കിലെടുത്ത് പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഷാര്‍ജ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Scroll to load tweet…

മഴ ശക്തമായ സാഹചര്യത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കായി നേരത്തെ തന്നെ പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പര്‍വത പ്രദേശങ്ങളില്‍ നിന്നും താഴ്‍വരകളില്‍ നിന്നും വെള്ളം ഒഴുകുന്ന മറ്റ് സ്ഥലങ്ങളില്‍ നിന്നും അകലം പാലിക്കണമെന്ന് ഈ അറിയിപ്പുകളില്‍ പൊലീസ് ആവശ്യപ്പെട്ടു.

Scroll to load tweet…


Read also:  മഴ മൂലം മക്കയിലെ നിർമാണ ജോലികൾ നിർത്തിവെച്ചു