ഷാര്‍ജയിലും റാസല്‍ ഖൈമയിലും ഇന്നലെ വൈകുന്നേരവും മഴ പെയ്തിരുന്നു.
റാസല്‍ഖൈമ: കനത്ത ചൂടിന് ആശ്വാസമായി യുഎയില്‍ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമയിലും ഫുജൈറയിലും ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഭേദപ്പെട്ട മഴ ലഭിച്ചു. റാസല്‍ ഖൈമയിലെ അസിമയിലും ഫുജൈറയിലെ വാദി സിദ്റിലും മഴ ലഭിച്ചതായാണ് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്തത്. ഷാര്‍ജയിലും റാസല്‍ ഖൈമയിലും ഇന്നലെ വൈകുന്നേരവും മഴ പെയ്തിരുന്നു.
രാജ്യത്ത് പൊതുവില്‍ ചൂടു കൂടിയ കാലാവസ്ഥ തന്നെ തുടരുമെന്നാണ് അറിയിപ്പ്. 47.2 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നത്തെ ഉയര്‍ന്ന താപനില. ഉള്‍പ്രദേശങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
