അല്‍ ഖസ്‌ന, അല്‍ ഐന്‍-ദുബൈ റോഡ്, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ സലാമത്ത് എന്നിവിടങ്ങളില്‍ മഴ പെയ്തതായി അതോറിറ്റി വ്യക്തമാക്കി.
അബുദാബി: യുഎഇയുടെ ചില പ്രദേശങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ ഐനില്‍ മഴ ലഭിച്ചതിന്റെ വീഡിയോ കേന്ദ്രം പങ്കുവെച്ചിട്ടുണ്ട്.
അല്‍ ഖസ്‌ന, അല്‍ ഐന്‍-ദുബൈ റോഡ്, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ സലാമത്ത് എന്നിവിടങ്ങളില്‍ മഴ പെയ്തതായി അതോറിറ്റി വ്യക്തമാക്കി. ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇലക്ട്രിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡില്‍ മാറുന്ന വേഗപരിധി പാലിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്ക് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
യുഎഇയില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴ; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
യുഎഇയില്‍ നിന്നുള്ള കപ്പല്‍ അപകടത്തില്‍പ്പെട്ടു; 22 ജീവനക്കാരെ രക്ഷിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
ദുബൈ: അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനടുത്ത് മുങ്ങിത്താഴുകയായിരുന്ന യുഎഇയില്‍ നിന്നുള്ള കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. 22 ജീവനക്കാരെയാണ് രക്ഷിച്ചത്.
ഖോര്‍ഫക്കാനില്‍ നിന്ന് കര്‍ണാടകയിലെ കര്‍വാറിലേക്ക് പോകുകയായിരുന്ന എം ടി ഗ്ലോബല്‍ കിങ് എന്ന ചരക്കു കപ്പലാണ് അപകടത്തില്‍പ്പെട്ടത്. പോര്‍ബന്ദര്‍ തീരത്ത് നിന്ന് 93 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. കപ്പലില്‍ വെള്ളം കയറി മുങ്ങിത്താഴുന്നതിനിടെ ജീവനക്കാര്‍ അപായമണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ കോസ്്റ്റ് ഗാര്‍ഡിന്റെ രണ്ട് ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തി. 118 മീറ്റര്‍ നീളമുള്ള കപ്പലില്‍ 6000 ടണ്‍ ബിറ്റുമിനാണ് ഉണ്ടായിരുന്നത്. 20 ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും ഒരു ശ്രീലങ്കന്‍ സ്വദേശിയുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
ഒമാനില്‍ ശക്തമായ മഴ തുടരുന്നു; ഒരു മരണം, നിരവധിപ്പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി
