ദുബായ്: യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ചൊവ്വാഴ്ച മുതല്‍ മഴ ശക്തമാകും. ഇടിയോട് കൂടിയ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏഴ് എമിറേറ്റ്സുകളുടെയും കിഴക്കന്‍ മേഖലകളില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 

മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിങ് നടത്തുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചെങ്കിലും ഇതിന്‍റെ മാത്രം ഫലമായല്ല മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഥാനി അഹമ്മദ് സയൂദി പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന്‍റെ ഭാഗമായാണ് മഴ ശക്തമാകുന്നത്. സൗദിയില്‍ അനുഭവപ്പെടുന്ന മൂടല്‍മഞ്ഞ് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ സൂചനയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത റെക്കോര്‍ഡ് മഴയിലുണ്ടായ വെള്ളക്കെട്ടില്‍ നിന്ന് കരകയറുന്നതിന് മുമ്പാണ് വീണ്ടും മഴ ശക്തമാകുന്നത്. 

Read More: ദുബായിലെ കനത്ത മഴ; നാല് വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ