മക്ക: ഞായറാഴ്ച വൈകുന്നേരം പെയ്ത മഴയില്‍ മക്കയിലെ പല സ്ഥലങ്ങളും വെള്ളത്തിലായി. ശക്തമായ മഴ ലഭിക്കുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. മസ്‍ജിദുല്‍ ഹറമില്‍ ഉള്‍പ്പെടെ കനത്ത മഴയാണ് ലഭിച്ചത്. മഴ ശക്തമായതോടെ മിക്ക പള്ളികളിലും മഗ്‍രിബ്, ഇഷാഅ് നമസ്‍കാരങ്ങള്‍ ഒരുമിച്ചാണ് നമസ്‍കരിച്ചത്.