മക്ക: മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിശുദ്ധ ഹറമിലും മക്കയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴയുണ്ടായത്. അസീസിയ, മിന എന്നിവിടങ്ങളിലും മക്കയുടെ കിഴക്ക്, മധ്യ ഭാഗങ്ങളിലുമാണ് കൂടുതല്‍ മഴ ലഭിച്ചത്.

വെള്ളം കെട്ടി നിന്നത് മൂലം അസീസിയ ഭാഗത്തേക്കുള്ള തുരങ്കം ട്രാഫിക് വിഭാഗം അടച്ചു. ചില വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാവിലെ അറിയിച്ചിരുന്നു.