അബുദാബി: യുഎഇയില്‍ പല പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ശക്തമായ മഴ പെയ്തത്. റാസല്‍ഖൈമയിലെ ഷവ്ക, അല്‍ മനായ്, ബുറഖ്, ഫുജൈറയിലെ വാദി അല്‍ അഷ്‍വാനി, ഷാര്‍ജയിലെ മലേഹയിലേക്കുള്ള ശൈഖ് ഖലീഫ റോഡ് എന്നിവിടങ്ങളിലാണ് ഇന്ന് ഉച്ചയോടെ കനത്ത മഴ ലഭിച്ചത്.

രാജ്യത്ത് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 41.6 ഡിഗ്രി സെല്‍ഷ്യസാണ്. സ്വെയ്ഹാനിലാണ് ഉച്ചയ്ക്ക് 1.45ന് ഈ താപനില രേഖപ്പെടുത്തിയത്.