അൽജൗഫ് പ്രവിശ്യയില്‍ കുടുങ്ങിപ്പോയ  മൂന്നുപേരെ അധികൃതര്‍ രക്ഷിച്ചു. വിവിധ ഗ്രാമങ്ങളിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി.

റിയാദ്: സൗദിയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ശക്തമായ ഇടിമിന്നലോടെയുള്ള മഴ വരും ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തലസ്ഥാനമായ റിയാദിന് പുറമെ ഖസിം, ഹൈല്‍ എന്നിവിടങ്ങളിലും ദമാം, അല്‍ അഹ്‍സ തുടങ്ങിയ നഗരങ്ങളിലും കഴിഞ്ഞ ദിവസം മഴ ലഭിച്ചു.

അൽജൗഫ് പ്രവിശ്യയില്‍ കുടുങ്ങിപ്പോയ മൂന്നുപേരെ അധികൃതര്‍ രക്ഷിച്ചു. വിവിധ ഗ്രാമങ്ങളിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ബായിർ ഗ്രാമത്തിൽനിന്നു 41 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 140 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇവിടങ്ങളില്‍ നിന്ന് 1028 പേരെ അഭയകേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്.