മസ്കറ്റ്: ഒമാനില്‍ ഇടിമിന്നലോട് കൂടിയ കനത്ത(30-70 മില്ലിമീറ്റർ)മഴയ്ക്ക് സാധ്യതയെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാർ, തെക്കൻ ശർഖിയ എന്നീ ഗവര്‍ണറേറ്റുകളിൽ ദൂരക്കാഴ്ചക്കു തടസ്സം  ഉണ്ടാകുവാനും സാധ്യതയുള്ളതായി അറിയിപ്പില്‍ പറയുന്നു. 

കഴിഞ്ഞ ദിവസം പെയ്തു തുടങ്ങിയ കനത്ത മഴ മൂലമുണ്ടായ മണ്ണിടിച്ചൽ ജബൽ അൽ അഖ്ദർ റോഡിലെ  ഗതാഗതം തടസ്സപ്പെടുത്തി. അൽ റഹ്‍മ ന്യൂനമർദ്ദത്തിന്റെ ഫലമായി ഇന്നലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്.

മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുൻകരുതലുകൾ  എടുക്കുവാനും വാഹനങ്ങൾ വാദികൾ  മുറിച്ചു കടക്കുന്നത്  സുരക്ഷാ നിര്‍ദ്ദേശം അനുസരിച്ച് ആയിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി  അറിയിച്ചിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക