ഒമാനില്‍ നാളെയും കനത്ത മഴയും കാറ്റും തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ' അല്‍ റഹ്മ ' ന്യൂന മര്‍ദ്ദത്തിന്റെ ഫലമായി ഇന്നലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്.
മസ്‌കത്ത്: ഒമാനില്‍ നാളെയും കനത്ത മഴയും കാറ്റും തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ' അല്‍ റഹ്മ ' ന്യൂന മര്‍ദ്ദത്തിന്റെ ഫലമായി ഇന്നലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മസ്‌കത്ത്, മുസന്ദം, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ്യ ഗവര്‍ണറേറ്റുകളിലും ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വത മേഖലകളിലും ആണ് മഴ പെയ്യുന്നത് . വിവിധ സ്ഥലങ്ങളില്‍ മഴയോടൊപ്പം ശക്തമായ കാറ്റും വീശിയടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
തലസ്ഥാനനഗരിയായ മസ്‌കറ്റില്‍ ഇന്ന് രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു, നാളെയും ഈ കാലാവസ്ഥ തുടരുമെന്നാണ് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളോട് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുവാനും, വാഹനങ്ങള്‍ വാദികള്‍ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‌ദേശം അനുസരിച്ചു ആയിരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
നാളെയും വിവിധ ഇടങ്ങളില്‍ മഴക്കു സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
