അല്‍ ഐനിലെ ജിമി, ഘഷാബാ, അല്‍ ഹിലി, അല്‍ ഫോ എന്നിവിടങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിച്ചതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി റിപ്പോര്‍ട്ട് ചെയ്തു.
അബുദാബി: കടുത്ത വേനല്‍ച്ചൂടില്‍ ആശ്വാസമായി യുഎഇയുടെ പല ഭാഗങ്ങളിലും മഴ. 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പലയിടങ്ങളിലും മഴ ലഭിച്ചത്.
അല്‍ ഐനിലെ ജിമി, ഘഷാബാ, അല്‍ ഹിലി, അല്‍ ഫോ എന്നിവിടങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിച്ചതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി റിപ്പോര്‍ട്ട് ചെയ്തു. അല്‍ ഐനില്‍ കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശിയതായി സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോകളില്‍ വ്യക്തമാക്കുന്നു.
ഇന്ന് രാവിലെ അല്‍ ഐന്‍ ഉള്‍പ്പെടെ പല ഭാഗങ്ങളിലും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു.
യുഎഇയില്‍ രണ്ടാഴ്ച കൊണ്ട് കൊവിഡ് കേസുകള്‍ ഇരട്ടിയായി;ഗ്രീന്‍പാസ് നിബന്ധനയില്‍ നാളെ മുതല്‍ മാറ്റം
അബുദാബി: യുഎഇയില്‍ അല്‍ ഹുസ്ന് ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസിന് ആവശ്യമായ കൊവിഡ് പരിശോധനയുടെ കാലാവധി കുറച്ചു. നിലവിലുള്ള 30 ദിവസത്തില്‍ നിന്ന് 14 ദിവസമാക്കിയാണ് കാലാവധി കുറച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ പുറപ്പെടുവിച്ചത്.
പുതിയ അറിയിപ്പ് പ്രകാരം വാക്സിനെടുത്തവര്‍ക്ക് അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ലഭിക്കുന്നതിന് നിലവില്‍ 30 ദിവസത്തിലൊരിക്കലായിരുന്നു കൊവിഡ് പരിശോധന നടത്തിയിരുന്നതെങ്കില്‍ ഇനി 14 ദിവസത്തിലൊരിക്കല്‍ കൊവിഡ് പരിശോധന നടത്തണം. ഒരാഴ്ച കൊണ്ട് യുഎഇയിലെ കൊവിഡ് കേസുകളില്‍ ഇരട്ടിയോളം വര്‍ദ്ധനവ് രേഖപ്പെടുത്തിയ സാചര്യത്തിലാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പുതിയ നിബന്ധന ജൂണ്‍ 15 ബുധനാഴ്ച മുതലായിരിക്കും പ്രാബല്യത്തില്‍ വരികയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ സര്‍ക്കാര്‍ വക്താവ് അറിയിച്ചു. വിദ്യാഭ്യാസ രംഗത്തുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജൂണ്‍ 20 തിങ്കളാഴ്ച മുതലായിരിക്കും ഇത് ബാധകമാവുകയെന്നും അറിയിച്ചിട്ടുണ്ട്. അബുദാബിയിലെ പല പൊതുസ്ഥാപനങ്ങളിലും പ്രവേശിക്കാന്‍ അല്‍ ഹുസ്ന് ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസ് ആവശ്യമാണ്.
