വെസ്റ്റേൺ യൂണിയന്റെ WU.com എന്ന പോർട്ടലും ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്പുകളും ഇപ്പോൾ ഡിജിറ്റലായി പണമിടപാടുകൾ നടത്താൻ സഹായിക്കും.
വിദേശത്ത് നിന്നുള്ള പണം അയക്കൽ രാജ്യങ്ങളുടെ വികസനത്തിലും ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിർണായകമാണ്. ഇന്ത്യ പോലെയുള്ള വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ കുടുംബങ്ങൾക്ക് വരുമാനം എന്നതിനൊപ്പം സമ്പദ് വ്യവസ്ഥയുടെ വികാസത്തിനും ഇത് ഉപകരിക്കും. വിദേശത്ത് നിന്നുള്ള പണം അയക്കലിൽ 2021ൽ ഒന്നാമതായിരുന്നു ഇന്ത്യ. ഈ വർഷവും ഇത് വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം എട്ട് ശതമാനം വർധനയാണ് വിദേശത്ത് നിന്നുള്ള പണം അയക്കലിൽ രേഖപ്പെടുത്തിയത്. പ്രതിവർഷം ഒരു ലക്ഷം ഇന്ത്യൻ പൗരന്മാർ വിദേശരാജ്യങ്ങളിൽ താമസമാക്കുമ്പോൾ ഈ കണക്ക് ഇനിയും കൂടാനെ തരമുള്ളൂ.
വിദേശത്ത് നിന്നുള്ള പണമയക്കൽ പലകാര്യങ്ങൾക്കാകാം. കുടുംബത്തിലെ ചെലവ്, നിക്ഷേപം, വിദ്യാഭ്യാസം, പട്ടിക നീളുന്നു. ആവശ്യം എന്തായാലും ഏറ്റവും മികച്ച പണമയക്കൽ സർവീസ് തന്നെ തെരഞ്ഞെടുക്കുകയാണ് ഉചിതം. അന്താരാഷ്ട്ര മണി ട്രാൻസ്ഫറിന് വളരെ വിശ്വസ്തമായ ചോയ്സുകളുണ്ട്, വെസ്റ്റേൺ യൂണിയൻ പോലെ. വെസ്റ്റേൺ യൂണിയന്റെ WU.com എന്ന പോർട്ടലും ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്പുകളും ഇപ്പോൾ ഡിജിറ്റലായി പണമിടപാടുകൾ നടത്താൻ സഹായിക്കും.

ലോകം മുഴുവൻ ഏതാണ്ട് 17.9 ദശലക്ഷം ഇന്ത്യൻ പൗരന്മാർ ജീവിക്കുന്നുണ്ട് എന്നാണ് കണക്ക്. മണി ട്രാൻസ്ഫർ സേവനങ്ങൾ ഏറ്റവും അധികം ഉപയോഗിക്കേണ്ടി വരുന്നതും ഇന്ത്യക്കാർക്ക് തന്നെയാകും. സ്ഥിരമായി നാട്ടിലേക്ക് പണമയക്കുന്നവർക്ക് മികച്ച എക്സ്ചേഞ്ച് നിരക്ക് ഉറപ്പാക്കുന്ന സർവീസുകൾ ആശ്രയിക്കേണ്ടി വരും. പണമയക്കലിന് ബാങ്കുകൾ സൗകര്യം നൽകുന്നുണ്ട്, പക്ഷേ, കൃത്യമായ എക്സ്ചേഞ്ച് നിരക്കുകൾക്ക് മണി ട്രാൻസ്ഫർ സ്പെഷ്യലിസ്റ്റുകളെ തന്നെ ആശ്രയിക്കുന്നതാണ് നല്ലത്. യു.എ.ഇ. പോലെയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നവർക്ക് ഏറ്റവും മികച്ച ഓൺലൈൻ എക്സ്ചേഞ്ച് നിരക്കുകൾ ഉറപ്പാക്കാൻ വെസ്റ്റേൺ യൂണിയൻ സഹായിക്കുന്നു.
നിക്ഷേപങ്ങൾക്കായി നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾ നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. വീട്ടിലേക്ക് അയക്കുന്ന പണം അതുകൊണ്ട് തന്നെ ഏറ്റവും ലാഭകരമായി ട്രാൻസ്ഫർ ചെയ്യുക എന്നതാണ് എപ്പോഴും പ്രവാസികൾ ആഗ്രഹിക്കുന്നത്. ഒറ്റത്തവണ ട്രാൻസ്ഫറുകൾക്ക് ബാങ്കുകൾ ഈടാക്കുന്ന തുക ചെറുതാണെങ്കിലും സ്ഥിരമായി മണി ട്രാൻസ്ഫർ ചെയ്യുന്നവർക്ക് ഈ വിനിമയം ലാഭകരമല്ല.
വലിയ ശൃംഖലയുള്ള ഒരു മണിട്രാൻസ്ഫർ സേവനദാതാവിനെ നിങ്ങൾ തെരഞ്ഞെടുത്താൽ സ്വാഭാവികമായും വളരെ കുറഞ്ഞ ഫീസ് മാത്രം നൽകിയാൽ മതിയാകും. വെസ്റ്റേൺ യൂണിയന് 130 രാജ്യങ്ങളിലും ഭരണ കേന്ദ്രങ്ങളിലും സാന്നിധ്യമുണ്ട്. യു.എ.ഇ.യിൽ നിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കും കാർഡുകളിലെക്കും വാലറ്റുകളിലെക്കും പണമയക്കാം. 200 രാജ്യങ്ങളിൽ ഈ സേവനം ലഭ്യമാണ്. നിങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ പണം അയക്കാനാകും.
ബാങ്കുകളെക്കാൾ ഇന്ത്യക്കാർ മണി ട്രാൻസ്ഫർ കമ്പനികളെ തെരഞ്ഞെടുക്കാൻ കാരണം വളരെ എളുപ്പത്തിൽ സേവനങ്ങൾ സാധ്യമാണെന്നതും വേഗത്തിൽ ട്രാൻസ്ഫർ ചെയ്യാനാകും എന്നതുമാണ്. ഇതോടൊപ്പം സ്ഥിരം ഉപയോക്താക്കൾക്ക് വെസ്റ്റേൺ യൂണിയൻ നൽകുന്ന കൃത്യമായ മാർഗനിർദേശങ്ങളും വളരെ ഉപകാരപ്പെടുന്നു. കറൻസി മാർക്കറ്റിലെ വ്യതിയാനങ്ങൾ തിരിച്ചറിയാൻ വെസ്റ്റേൺ യൂണിയൻ സഹായിക്കുന്നു. വെസ്റ്റേൺ യൂണിയൻ വെബ്സൈറ്റും മൊബൈൽ ആപ്പും നൽകുന്ന വിവരങ്ങളിൽ നിലവിലെ എക്സ്ചേഞ്ച് റേറ്റുകൾ, ഫീസ്, മണി ട്രാൻസ്ഫർ ട്രാക്കിങ്, ഇതുവരെയുള്ള ട്രാൻസ്ഫറുകൾ, പെൻഡിങ് ട്രാൻസ്ഫറുകൾ, ഓരോ രാജ്യങ്ങളിലും ലഭ്യമായ വിവിധ പേ ഔട്ട് ഓപ്ഷനുകൾ എന്നിവ ഉൾപ്പെടുന്നു.
പണം സ്വീകരിക്കുന്നതിൽ മാത്രമല്ല പുറത്തേക്ക് നൽകുന്നതിലും ഇന്ത്യ തന്നെയാണ് ഒന്നാമത്. വിദ്യാഭ്യാസം, നിക്ഷേപം എന്നിവയിലാണ് പൊതുവെ കൂടുതൽ പണം ഇന്ത്യക്കാർ സ്വീകരിക്കുന്നത്. ഇത് പുറത്തേക്കുള്ള ട്രാൻസ്ഫറിനും കാരണമാകുന്നുണ്ട്. ഉദാഹരണമായി സ്ഥലം വാങ്ങുക, ചികിത്സ, പുറത്തുള്ള വിദ്യാഭ്യാസം, നിക്ഷേപം എന്നിവക്ക് ഇന്ത്യക്കാർ പണം ട്രാൻസ്ഫർ ചെയ്യുന്നു.
ട്രാൻസ്ഫർ നിരക്കിൽ ലാഭം നേടാം എന്നതിനൊപ്പം സുരക്ഷിതത്വവും ട്രാൻസ്ഫർ സർവീസുകൾ ഉറപ്പുവരുത്തുന്നു. ഇപ്പോൾ പണമയക്കാൻ ഒരു ബട്ടൺ തൊടേണ്ട ആവശ്യമേയുള്ളൂ. മൊബൈൽ ആപ്പിലും ഓൺലൈൻ ട്രാൻസ്ഫറിലും നിങ്ങൾക്ക് ഏത് രീതിയിലാണ് പണമയക്കേണ്ടത് എന്ന് മുൻകൂട്ടി സജ്ജീകരിക്കാം. സ്ഥിരമായി പണം അയക്കാനോ, ഒറ്റത്തവണ മാത്രം പണമയക്കാനോ വേണ്ടി നിങ്ങൾക്ക് സെറ്റിങ്സുകൾ ഉണ്ടാക്കാം. പണമയക്കാൻ ടൈം സോണുകൾ തടസ്സമാകുകയോ സമയം നഷ്ടപ്പെടുത്തുകയോ വേണ്ട എന്നതാണ് ആശ്വാസം. ഇതോടൊപ്പം വെസ്റ്റേൺ യൂണിയൻ പോലെയുള്ള സേവനദാതാക്കൾക്ക് 24 മണിക്കൂർ കസ്റ്റമർ സപ്പോർട്ടും ഉണ്ട്.
സ്പെഷ്യലിസ്റ്റ് ടൂളുകളും പ്രൊഡക്റ്റുകൾക്കും പിന്നിൽ എപ്പോഴും കരുതലിന്റെ ഒരു മനുഷ്യ സ്പർശം കൂടെ വെസ്റ്റേൺ യൂണിയൻ ഉറപ്പുവരുത്തുന്നുണ്ട്. അതിവേഗം ട്രാൻസ്ഫറുകൾക്ക് ഗ്രേറ്റ് ഇന്റർനാഷണൽ പെയ്മെന്റ് സ്പെഷ്യലിസ്റ്റുകൾ സഹായത്തിനുണ്ട്. വലിയ ശൃംഖലയാണ് വെസ്റ്റേൺ യൂണിയന്റെത്. ഇന്ത്യയുടെ ഏറ്റവും വിദൂരമായ കോണിലേക്കും നിങ്ങൾക്ക് പണമയക്കാനാകും; അന്താരാഷ്ട്ര മണി ട്രാൻസ്ഫറിലെ സങ്കീർണതകളൊന്നും പണം അയക്കുന്നയാളിനും സ്വീകരിക്കുന്നവർക്കും നേരിടേണ്ടി വരില്ല. വിപണിയിലെ ഏറ്റവും മികച്ച മണി ട്രാൻസ്ഫർ നിരക്ക് ഉറപ്പാക്കാനാകും എന്നതിനൊപ്പം പണം അയക്കുന്ന ഓരോ സ്റ്റെപ്പിലും വിദഗ്ധരുടെ സേവനവും ഉറപ്പിക്കാനും. മനസമാധാനത്തോടെ നിങ്ങൾക്ക് പണമയക്കുന്നത് തുടരാം.
