40നും 76നും ഇടയില്‍ പ്രായമുള്ള ഏഴ് സ്വദേശികളാണ് കഴിഞ്ഞ ദിവസം മരിച്ചത്. മരിച്ച പ്രവാസികളില്‍ 35 വയസും 57 വയസും പ്രയമുള്ള രണ്ട് പുരുഷന്മാരും 78 വയസുള്ള സ്‍ത്രീയുമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 

മനാമ: പെരുന്നാളിന്റെ സന്തോഷങ്ങള്‍ക്കിടെ ബഹ്റൈനില്‍ കഴിഞ്ഞ ദിവസം പ്രതിദിന കൊവിഡ് മരണ നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഒന്‍പത് പുരുഷന്മാരും ഒരു സ്‍ത്രീയും ഉള്‍പ്പെടെ 10 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ പ്രവാസികളാണ്.

40നും 76നും ഇടയില്‍ പ്രായമുള്ള ഏഴ് സ്വദേശികളാണ് കഴിഞ്ഞ ദിവസം മരിച്ചത്. മരിച്ച പ്രവാസികളില്‍ 35 വയസും 57 വയസും പ്രയമുള്ള രണ്ട് പുരുഷന്മാരും 78 വയസുള്ള സ്‍ത്രീയുമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ബുധനാഴ്‍ച എട്ട് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവരിലും നാല് പേര്‍ പ്രവാസികളായിരുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ബഹ്റൈനില്‍ 715 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇത് ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 0.36 ശതമാനമാണ്. ഈ മാസം ഇതുവരെ മരണപ്പെട്ട 68 പേരില്‍ 30 പേരും 50നും 70നും ഇടയില്‍ പ്രായമുള്ളവരായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona