ഷാർജയിലെ സഹാറ സെന്റർ, മെഗാ മാൾ എന്നിവടങ്ങളിലും ദുബായിലെ ബുർജുമാൻ മാളിലുമാണ് സ്റ്റോറുകൾ.

ഇന്ത്യയിലെ അതിവേഗം വളരുന്ന ഫാഷൻ ബ്രാൻഡുകളായ ഹൈലാൻഡർ, ടോക്യോ ടോക്കീസ് എന്നിവയുടെ ഉടമകളായ ബ്രാൻഡ് സ്റ്റുഡിയോ ലൈഫ്സ്റ്റൈൽ യു.എ.ഇയിൽ മൂന്ന് മെഗാ സ്റ്റോറുകൾ ഒറ്റ ദിവസം കൊണ്ട് തുറന്നു.

ഷാർജയിലെ സഹാറ സെന്റർ, മെഗാ മാൾ എന്നിവടങ്ങളിലും ദുബായിലെ ബുർജുമാൻ മാളിലുമാണ് സ്റ്റോറുകൾ. റാഫേൽ ലൈഫ്സ്റ്റൈലുമായുള്ള പങ്കാളിത്തത്തിലാണ് ബ്രാൻഡ് സ്റ്റുഡിയോ ലൈഫ്സ്റ്റൈൽ മിഡിൽ ഈസ്റ്റിലേക്ക് പ്രവേശിക്കുന്നത്.

ക്രിക്കറ്റ് താരവും റാഫേൽ ലൈഫ്സ്റ്റൈൽ ബ്രാൻഡ് അംബാസഡറുമായ സഞ്ജു സാംസൺ സ്റ്റോറുകൾ ഉദ്ഘാടനം ചെയ്തു. ഗൾഫിൽ പുതിയ ഫാഷൻ പ്രതീക്ഷിക്കുന്ന യുവാക്കൾക്ക് മിതമായ നിരക്കിൽ ബ്രാൻഡുകൾ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

ഇന്ത്യയിലെ ഓഫ് ലൈൻ മേഖലയിൽ മികച്ച വളർച്ചയാണ് ബ്രാൻഡ് സ്റ്റുഡിയോ ലൈഫ് സ്റ്റൈൽ കൈവരിച്ചത്. ഒൻപത് മാസങ്ങൾക്കുള്ളിൽ ഇന്ത്യയൊട്ടാകെ 37 സ്റ്റോറുകൾ കമ്പനി തുറന്നു. അടുത്ത വർഷം മാർച്ചോടെ മൊത്തം 75 സ്റ്റോറുകൾ എന്നതാണ് അടുത്ത ലക്ഷ്യം.

മിഡിൽ ഈസ്റ്റിൽ റാഫേൽ ലൈഫ്സ്റ്റൈലുമായി ചേർന്ന് ഒന്നിലധികം ഡിസ്ട്രിബ്യൂഷൻ ചാനലുകൾ ഉപയോഗപ്പെടുത്താനാണ് ശ്രമം. അടുത്ത മാർച്ചിനുള്ളിൽ മേഖലയിൽ പുതുതായി ഏഴ് സ്റ്റോറുകൾ തുറക്കാനും പദ്ധതിയുണ്ട്.