ഹിജ്റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് ഒമാനില്‍ അവധി പ്രഖ്യാപിച്ചു. 

മസ്കറ്റ്: ഒമാനില്‍ ഹിജ്റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ജൂൺ 29 ഞായറാഴ്ച രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും. വാരാന്ത്യ അവധി ദിവസങ്ങളടക്കം ആകെ തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും.