അന്താരാഷ്ട്ര ബ്രാൻഡായ മൊവാഡോയുടെ ഇന്ത്യയിലെ അംബാസഡറാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സിദ്ധാര്‍ത്ഥ് മൽഹോത്ര പ്രതികരിച്ചു. 

ലക്ഷ്വറി വാച്ച് നിര്‍മ്മാതാക്കളായ മൊവാഡോ യു.എ.ഇയിൽ പുതിയ പരസ്യ ക്യാംപെയ്ൻ അവതരിപ്പിച്ചു. കമ്പനിയുടെ പുതിയ ഗ്ലോബൽ അംബാസഡര്‍ ഹിന്ദി സിനിമാതാരം സിദ്ധാര്‍ത്ഥ് മൽഹോത്രയാണ് പുതിയ ക്യാംപെയ്ൻ നയിക്കുക.

പുതിയ ക്യാംപെയ്ൻ മൊവാഡോയുടെ പാരമ്പര്യവും മനോഹരമായ ഡിസൈനുകളും എടുത്തുകാണിക്കും - മൊവാഡോ ഗ്രൂപ്പ് പ്രസിഡന്‍റ് ഇന്‍റര്‍നാഷണൽ സേവ്യര്‍ ഗ്വാദര്‍ലോ പറഞ്ഞു.

അന്താരാഷ്ട്ര ബ്രാൻഡായ മൊവാഡോയുടെ ഇന്ത്യയിലെ അംബാസഡറാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സിദ്ധാര്‍ത്ഥ് മൽഹോത്ര പ്രതികരിച്ചു. 

യു.എ.ഇയിൽ 1980 മുതൽ മൊവാഡോ ഉൽപ്പന്നങ്ങള്‍ ലഭ്യമാണ്. നിലവിൽ അഹ്‍മദ് സിദ്ദിഖി ആൻഡ് സൺസ്, ഗാലെറീസ് ലാഫെയെറ്റ്, ഔനാസ് മുതലായ ഓൺലൈൻ പോര്‍ട്ടലുകള്‍ എന്നിവിടങ്ങളിൽ മൊവാഡോ ഉൽപ്പന്നങ്ങള്‍ ലഭിക്കും.