മഹ്‌സൂസിന്റെ ആദ്യത്തെ ഗ്രാന്റ് പ്രൈസ് വിജയിയാണ് ജുനൈദ്. യുഎഇയിലെയും ജിസിസിയിലെയും ഏറ്റവും വലിയ സമ്മാനത്തുകയാണിത്. സമയപരിധി അവസാനിക്കുന്നതിന് വെറും രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ഈ ഭാഗ്യശാലി നറുക്കെടുപ്പില്‍ പങ്കെടുത്തത്. സമ്മാനത്തുക കൊണ്ട് തന്റെ നാല് സഹോദരങ്ങള്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ദുബൈ: ജീവിതത്തില്‍ എന്നെങ്കിലും ഒരിക്കല്‍ വിശിഷ്ടമായ എന്തെങ്കിലും താന്‍ നേടുമെന്ന് പാകിസ്ഥാന്‍ സ്വദേശിയും പ്രവാസിയുമായി ജുനൈദ് തന്റെ മാതാവിനോട് പറയാറുണ്ടായിരുന്നു. എന്നാല്‍ ജീവിതം തന്നെ മാറ്റി മറിക്കുന്ന ഭാഗ്യം തന്നെ തേടിയെത്തുമെന്ന് ജുനൈദ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. 36-ാം വയസ്സില്‍ ജുനൈദ് നേടിയത് അമ്പരപ്പിക്കുന്ന സമ്മാനത്തുകയാണ്. മഹ്‌സൂസിന്റെ 48-ാമത് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 50,000,000 ദിര്‍ഹം നേടിയ അദ്ദേഹം സെക്കന്റുകള്‍ കൊണ്ടാണ് മള്‍ട്ടി മില്യനയറായത്.

മാതാവിന് നല്‍കിയ വാക്ക് പോലെ അസാധാരണമായ ഒരു കഥ കൂടി മഹ്സൂസിന്റെ ആദ്യത്തെ ഗ്രാന്റ് പ്രൈസ് വിജയിക്ക് പറയാനുണ്ട്. യുഎഇയിലെയും ജിസിസിയിലെയും ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക സ്വന്തമാക്കിയ ജുനൈദിന്റെ ചരിത്ര വിജയത്തിന് പിന്നില്‍ അതിശയകരമായ കഥയാണുള്ളത്.

ദുബൈയില്‍ ഒരു കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്യുന്ന ജുനൈദ് ഇത്രയും വലിയ സമ്മാനത്തിലേക്ക് എത്തിപ്പെട്ടത് തീര്‍ത്തും അപ്രതീക്ഷിതമായാണ്. 'സാധാരണയായി ശമ്പളം ലഭിക്കുന്ന സമയത്താണ് ഞാന്‍ മഹ്‌സൂസില്‍ പങ്കെടുക്കാറുള്ളത്. എന്നാല്‍ ഈ മാസം പൊതു അവധി കാരണം എന്റെ ശമ്പളം ലഭിക്കാന്‍ അല്‍പ്പം വൈകി. മഹ്‌സൂസ് നറുക്കെടുപ്പ് ദിവസമാണ് ശമ്പളം ലഭിച്ചത്. ശനിയാഴ്ച വൈകുന്നേരം ശമ്പളം ലഭിച്ച ഉടന്‍ പലചരക്ക് സാധനങ്ങളും മറ്റും വാങ്ങുന്നതിനായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് മുമ്പ് തന്നെ കാറിലിരുന്ന് മഹ്‌സൂസ് ആപ്പ് വഴി നറുക്കെടുപ്പില്‍ പങ്കെടുക്കുകയാണ് ഞാന്‍ ചെയ്തത്. മഹ്‌സൂസില്‍ പങ്കെടുക്കുന്നതാണ് കൂടുതല്‍ നല്ല നിക്ഷേപമെന്ന് എനിക്ക് തോന്നി. തുടര്‍ന്ന് വെറുതെ ആറ് സംഖ്യകള്‍ ക്ലിക്ക് ചെയ്യുകയായിരുന്നു. നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് വെറും രണ്ട് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴായിരുന്നു അത്'- ജുനൈദ് ഓര്‍ത്തെടുത്തു.

 6,11, 21, 32, 33, 46 എന്നിവയാണ് ജുനൈദിനെ കോടീശ്വരനാക്കിയ ആ സംഖ്യകള്‍. വിജയിയായ വിവരം അറിഞ്ഞപ്പോള്‍ തന്റെ കാല്‍ച്ചുവട്ടില്‍ ഭൂമി പിളരുന്നത് പോലെയാണ് തോന്നിയതെന്ന് അപ്രതീക്ഷിത വിജയത്തെ കുറിച്ച് ജുനൈദ് പറയുന്നു. കോടികള്‍ ലഭിച്ചാല്‍ അത് എന്തിനൊക്കെ ചെലവാക്കും എന്ന് സ്വപ്‌നം കണ്ടാണ് കഴിഞ്ഞ 11 മാസക്കാലം ജുനൈദ് കഴിഞ്ഞത്. കോടികള്‍ നേടിക്കഴിഞ്ഞ ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ ദിവസവും പതിവില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. മുടി മുറിക്കാന്‍ പോയപ്പോള്‍ തന്റെ ബാര്‍ബറിന്റെ വിവാഹത്തിന്‍റെ ചലവുകള്‍ വഹിക്കാമെന്ന് വാഗ്ദാനം ചെയ്തത് മാത്രമാണ് പതിവില്‍ നിന്ന് വ്യത്യസ്തമായി സംഭവിച്ചത്.

കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യകാലമാണ് ജുനൈദിന്റെ വിശാലമനസ്‌കതയ്ക്ക് അടിസ്ഥാനമായത്. പിതാവിന്റെ ചെറിയ എംബ്രോയ്ഡറി, തയ്യല്‍ ബിസിനസില്‍ നിന്ന് ലഭിക്കുന്ന വരുമാനം തന്റെയും സഹോദരങ്ങളുടെയും സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പോലും കഷ്ടിച്ചാണ് തികഞ്ഞിരുന്നതെന്ന് അദ്ദേഹം പറയുന്നു. ഒമ്പതാം ക്ലാസിന് ശേഷം പഠനം അവസാനിപ്പിച്ച ജുനൈദ്, പ്രൊമോഷന്‍, സെയില്‍സ് മേഖലകളില്‍ ജോലി ചെയ്ത് പിതാവിനെ സഹായിക്കാന്‍ തുടങ്ങി. ജുനൈദിന് 18 വയസ്സുള്ളപ്പോഴാണ് വൃക്ക തകരാറിലായി പിതാവ് മരണപ്പെടുന്നത്. തുടര്‍ന്ന് കുടുംബം പാകിസ്ഥാനിലേക്ക് മടങ്ങി. ആരെങ്കിലും അന്ന് തങ്ങളെ സഹായിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേനെയെന്ന് ജുനൈദ് കൂട്ടിച്ചേര്‍ത്തു.

അപരിചിതരെ പോലും സഹായിക്കാന്‍ മനസ്സുള്ള ജുനൈദിന്, സമ്മാനത്തുക കൊണ്ട് വായ്പകള്‍ അടച്ച് തീര്‍ക്കാനും തന്റെ നാല് സഹോദരങ്ങള്‍ക്കും പാകിസ്ഥാനില്‍ വീട് വെച്ച് നല്‍കാനുമാണ് പദ്ധതി. വലിയൊരു വീട്ടില്‍ തന്റെ മാതാവിനും സഹോദരങ്ങള്‍ക്കും അവരുടെ കുടുംബത്തിനുമൊപ്പം തനിക്കും കുടുംബത്തിനും താമസിക്കാന്‍ കഴിയണമെന്നതാണ് എക്കാലത്തെയും വലിയ സ്വപ്‌നമെന്ന് അദ്ദേഹം പറഞ്ഞു. 'ഇപ്പോള്‍ എന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള പണം നേടാനായി, മഹ്‌സൂസിന് നന്ദി'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ തകര്‍ന്ന സ്വപ്‌നങ്ങളെ കൂട്ടിച്ചേര്‍ത്ത് അവ സഫലമാക്കാനുള്ള വഴിയാണ് മഹ്‌സൂസ് തുറന്നു നല്‍കിയതെന്ന് ജുനൈദ് പറഞ്ഞു. രണ്ട് മക്കളാണ് ജുനൈദിനുള്ളത്. ദമ്പതികള്‍ മൂന്നാമതൊരു കുട്ടിക്കായുള്ള കാത്തിരിപ്പിലുമാണ്.

കോടികള്‍ നേടുന്നതിന് മുമ്പ് തന്നെ സഹായമനസ്‌കതയുള്ള ജുനൈദ് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പലരുടെയും ഭക്ഷണത്തിന്റെ പണം നല്‍കിയിട്ടുണ്ട്. വിജയിച്ച സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിന് പ്രത്യേക ഫോര്‍മുലയൊന്നും അദ്ദേഹത്തിനില്ലായിരുന്നു. തന്റെ മാതാപിതാക്കളുടെ അനുഗ്രഹമാണിതെന്ന് വിശ്വസിക്കാനാണ് ജുനൈദിന് ഇഷ്ടം. മരണപ്പെട്ട പിതാവിനെ തിരികെ കൊണ്ടുവരുന്നത് ഒഴികെയുള്ള തന്‍റെ എല്ലാ ആഗ്രഹങ്ങളും ഈ 50,000,000 ദിര്‍ഹം കൊണ്ട് സഫലമാകും. എന്നെക്കൊണ്ട് കഴിയുന്നതെല്ലാം മാതാവിന് വേണ്ടി ചെയ്യും. കൂടാതെ തന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും അപരിചിതര്‍ക്കും കഴിയുന്ന സഹായങ്ങള്‍ ചെയ്ത് കൊടുക്കുമെന്നും ജുനൈദ് വ്യക്തമാക്കി.

ഒരിക്കലും സ്വപ്‌നം കാണുന്നത് അവസാനിപ്പിക്കരുതെന്നാണ് ജുനൈദിന് മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള ഉപദേശം. 'സ്വപ്‌നങ്ങളില്‍ വിശ്വസിക്കുക, നന്മ ചെയ്യുക. എന്റെ ജീവിതത്തില്‍ 50,000,000 ദിര്‍ഹത്തിന്റെ രൂപത്തിലാണ് സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടത്'- അദ്ദേഹം പറഞ്ഞുനിര്‍ത്തി.

www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ മഹ്സൂസിന്‍റെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. 2021 ഒക്ടോബര്‍ 30 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് അടുത്ത നറുക്കെടുപ്പ്. യോഗ്യരായ എല്ലാവര്‍ക്കും മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.