ദോഹ: കൊവിഡ് ബാധിതരായ അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനായി പുതിയ സൗകര്യമേര്‍പ്പെടുത്തി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് കീഴിലെ വിമന്‍സ് വെല്‍നസ് ആന്‍ഡ് റിസര്‍ച് സെന്റര്‍. കൊവിഡ് രോഗികളായ നിരവധി സ്ത്രീകള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ സ്വാഭാവിക രീതിയില്‍ തന്നെ മുലയൂട്ടാന്‍ സൗകര്യമൊരുക്കുന്ന പദ്ധതി വിജയകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് കാലത്ത് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണിത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രോഗികളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് കര്‍ശന മുന്‍കരുതലുകളും നിയന്ത്രണങ്ങളുമാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് കീഴിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സ്വീകരിച്ച് വരുന്നത്. മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കി ആരംഭിച്ച പുതിയ സൗകര്യത്തിലൂടെ കൊവിഡ് രോഗികളായ നിരവധി അമ്മമാര്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ മുലയൂട്ടാനായെന്ന് ക്ലിനിക്കല്‍ നഴ്‌സ് സ്‌പെഷ്യലിസ്റ്റ് ജോയ്‌സ് മാര്‍ട്ടിനെസ് അറിയിച്ചു.  

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഒമാനില്‍ മരിച്ചു