അബുദാബി: യുഎഇയില്‍ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ ഓഗസ്റ്റ് 11ന് മുമ്പ് രാജ്യം വിടുകയോ അല്ലെങ്കില്‍ ഒരു മാസത്തെ ഗ്രേസ് പീരിഡിന് അപേക്ഷിക്കുകയോ വേണം. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം. മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ചവര്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക.

സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റ് വിസയിലുള്ളവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ ഒരു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ജൂലൈ 12 മുതലാണ് ഇതിനുള്ള സമയപരിധി കണക്കാക്കുന്നത്. ഓഗസ്റ്റ് 11ന് മുമ്പ് രാജ്യം വിടാന്‍ സാധിക്കാത്തവര്‍ക്ക് ഒരിക്കല്‍ കൂടി 30 ദിവസത്തെ ഗ്രേസ് പീരിഡ് അനുവദിക്കും. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പാണ് ഇത് അനുവദിക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങളും മറ്റ് വിശദാംശങ്ങളും അധികൃതര്‍ അറിയിക്കും.