അബുദാബി: നബി ദിനത്തോടനുബന്ധിച്ച് യുഎഇയിലെ ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചു. നവംബര്‍ 18നാണ് ബാങ്കുകള്‍ക്ക് പൊതുഅവധി നല്‍കിയിരിക്കുന്നത്.

യുഎഇയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 18ന് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പിറ്റേ ദിവസം മുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടരും. നേരത്തെ നവംബര്‍ 20നാണ് അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായതനുസരിച്ച് അവധി ദിനത്തില്‍ മാറ്റം വരുത്തുകയായിരുന്നു. അറബി മാസമായ റബീഉല്‍ അവ്വലിലെ 12-ാം തീയ്യതിയാണ് നബിദിനം.