ജിദ്ദ: വാഹനാപകടത്തില്‍ മരിച്ച അധ്യാപക ദമ്പതികളോടുള്ള ആദര സൂചകമായി ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിന് ഞായറാഴ്ച അവധി നല്‍കി. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ ഇംഗീഷ് അധ്യാപിക അധ്യാപിക ഉത്തർപ്രദേശ് ലക്നൗ സ്വദേശി ഫൗസിയ ഇഖ്തിദാര്‍ (49) തല്‍ക്ഷണം മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ഖമറുല്‍ ഹസന്‍ ശനിയാഴ്ചയാണ് മരിച്ചത്. സ്കൂളിലെ കായിക അധ്യാപകനായിരുന്നു ഖമറുല്‍ ഹസന്‍.  ഇരുവരും സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടമുണ്ടായത്. ഞായറാഴ്ച നടക്കേണ്ടിയിരുന്ന എല്‍.കെ.ജി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്. തീയ്യതി പിന്നീട് അറിയിക്കും.