കാലാവസ്ഥ മോശമാകാന്‍ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. 

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍‍ നാളെ കാലാവസ്ഥ പ്രതികൂലമാകുമെന്ന അറിയിപ്പിനെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മക്ക, അല്‍ബാഹ, ജിദ്ദ, റാബിഗ്, ഖുലൈസ്, തായിഫ്, അല്‍ നമാസ്, മഹ്ദുദഹബ്, ഖുന്‍‍ഫുദ, ഹായില്‍ എന്നിവിടങ്ങിലാണ് ഞായറാഴ്ച (2023 മാര്‍ച്ച് 12) അവധി പ്രഖ്യാപിച്ചത്.

കാലാവസ്ഥ മോശമാകാന്‍ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. അധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും അവധി ആയിരിക്കുമെന്നും അതേസമയം തന്നെ വിദൂര രീതിയില്‍‍ പഠനം നടക്കുമെന്നും സ്‍കൂള്‍ അധികൃതര്‍ അറിയിച്ചു.

Read also:  നാല് വയസുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയ 'വിസില്‍' വിജയകരമായി പുറത്തെടുത്തു

റമദാനില്‍ യുഎഇയിലെ സ്‍കൂളുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
ദുബൈ: റമദാനില്‍ ദുബൈയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. പ്രതിദിന അദ്ധ്യയന സമയം അഞ്ച് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ദുബൈയിലെ സ്വകാര്യ സ്‍കൂളുകളുടെ നിയന്ത്രണ ചുമതലയുള്ള ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റിയാണ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. 

പ്രവൃത്തി സമയം അഞ്ച് മണിക്കൂറില്‍ കൂടാത്ത തരത്തില്‍ സ്‍കൂളുകള്‍ക്ക് സമയം ക്രമീകരിക്കാനുള്ള അനുവാദമാണ് നല്‍കിയിരിക്കുന്നത്. ചില സ്‍കൂളുകള്‍ ഇതനുസരിച്ച് തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.45 മുതല്‍ 12.45 വരെയും വെള്ളിയാഴ്ച പതിവ് സ്‍കൂള്‍ സമയവും ആയാണ് ക്രമീകരിച്ചിരിക്കുന്നത്. അതേസമയം രക്ഷിതാക്കളുമായി കൂടി ആലോചിച്ച് സമയക്രമം നിജപ്പെടുത്തുമെന്ന് ചില സ്‍കൂളുകള്‍ അറിയിച്ചിട്ടുണ്ട്.