ദുബായ്: ഹിജ്റ പുതുവര്‍ഷാരംഭ ദിനമായ മുഹറം ഒന്നിന് ദുബായ് മാനവ വിഭവശേഷി വകുപ്പ് അവധി പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അധികൃതര്‍ പുറത്തിറക്കിയത്. യുഎഇയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മുഹറം ഒന്നിന് ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് എമിറാത്ത് അല്‍ യൗം റിപ്പോര്‍ട്ട് ചെയ്തു. സെ‍പ്തംബര്‍ ഒന്ന് ഞായറാഴ്ചയായിരിക്കും ഹിജ്റ കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുത്ത് മൂന്ന് ദിവസം അവധി ലഭിക്കും. എന്നാല്‍ മാസപ്പിറവി ദൃശ്യമാകുന്നതനുസരിച്ചായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.