Asianet News MalayalamAsianet News Malayalam

രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു; അറിയിപ്പുമായി അധികൃതർ, ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം

എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.

holiday for Qatar National Day announced
Author
First Published Dec 13, 2023, 9:21 PM IST

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 17, 18 (ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധി ആയിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ദേശീയ ദിനം ആഘോഷിക്കുന്നത്. സ്വകാര്യ മേഖലക്ക് ഡിസംബര്‍ 18 തിങ്കളാഴ്ചയായിരിക്കും ദേശീയ ദിന അവധി. 

Read Also - പ്രവാസികള്‍ക്ക് ആശങ്ക; കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്, അവധിക്കാലം ലക്ഷ്യമിട്ട് 'ആകാശക്കൊള്ള'

 അതേസമയം ബഹ്‌റൈനിലും ദേശീയ ദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 16, 17 ദിവസങ്ങളിലാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവക്ക് അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക പൊതു അവധി ആയതിനാല്‍ പകരം 18ന് അവധി നല്‍കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.

നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചേക്കും; സൗദിയും ഇറാനും തമ്മിൽ ചർച്ചകൾ തുടങ്ങി

റിയാദ്: സൗദി അറേബ്യയും ഇറാനും തമ്മിൽ നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു. റിയാദിനും തെഹ്റാനിനുമിടയിൽ സർവിസ് തുടങ്ങുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ച പുരോഗമിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച പശ്ചാതലത്തിൽ കൂടുതൽ മേഖലകളിൽ ബന്ധം സുദൃഢമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇരു രാജ്യങ്ങളും.

ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിയാദിനും തെഹ്റാനും ഇടയിൽ സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് അടുത്തയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ തീരുമാനമായേക്കുമെന്നും ഈ രംഗത്തുള്ളവർ അഭിപ്രായപ്പെട്ടു. റിയാദിന് പുറമേ സൗദിയിലെ മറ്റു നഗരങ്ങളിലേക്കും സർവിസ് വർധിപ്പിച്ചേക്കും. ഈ വർഷം മാർച്ചിലാണ് ചൈനീസ് മധ്യസ്ഥതയിൽ സൗദിക്കും ഇറാനുമിടയിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios