Asianet News MalayalamAsianet News Malayalam

UAE National Day|യുഎഇ ദേശീയ ദിനം; നാലു ദിവസം അവധി, നറുക്കെടുപ്പ്, 70 ശതമാനം വരെ വിലക്കിഴിവ്

ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ്(ഡിഎഫ്ആര്‍ഇ) (Dubai Festivals and Retail Establishment)സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷങ്ങള്‍ ഡിസംബര്‍ രണ്ട് മുതല്‍ 11 വരെ നീളും. ഡിസംബര്‍ ഒന്നു മുതല്‍ നാല് വരെയാണ് രാജ്യത്ത് അവധി ലഭിക്കുക. ദുബൈ നഗരത്തില്‍ അങ്ങോളമിങ്ങോളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

holidays raffle and up to 70 percent discounts in Dubai as part of UAE National Day
Author
Dubai - United Arab Emirates, First Published Nov 22, 2021, 10:46 PM IST

ദുബൈ: യുഎഇയുടെ(UAE) 50-ാമത് ദേശീയ ദിനം(National Day) പ്രമാണിച്ച് രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികള്‍ ഒരുങ്ങുന്നു. വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ നാല് ദിവസമാണ് വിവിധ മേഖലകളിലെ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. ആഘോഷത്തിന്റെ ഭാഗമായി കരിമരുന്ന് പ്രയോഗവും(Fireworks) നറുക്കെടുപ്പുകളും ഡിസ്‌കൗണ്ടുകളുമാണ് (Discounts)ദുബൈയിലെ സ്വദേശികളെയും താമസക്കാരെയും കാത്തിരിക്കുന്നത്. ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ്(ഡിഎഫ്ആര്‍ഇ) (Dubai Festivals and Retail Establishment)സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷങ്ങള്‍ ഡിസംബര്‍ രണ്ട് മുതല്‍ 11 വരെ നീളും. 

ഡിസംബര്‍ ഒന്നു മുതല്‍ നാല് വരെയാണ് രാജ്യത്ത് അവധി ലഭിക്കുക. ദുബൈ നഗരത്തില്‍ അങ്ങോളമിങ്ങോളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഡിസംബര്‍ രണ്ടിനും മൂന്നിനും രാത്രി എട്ടു മണി 8.30, ഒമ്പത് മണി സമയത്ത് ദ് പാം അറ്റ്‌ലാന്റിസിലെ ദ് പോയിന്റിലും ജുമൈറ ബീച്ചിലെ സണ്‍സെറ്റ് മാളിനടത്തുള്ള ഇത്തിസാലാത്ത് ബീച്ച് കാന്റീനിലെ ബ്ലൂവാട്ടേഴ്‌സിലും ലാ മെര്‍, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലുമാണ് കരിമരുന്ന് പ്രയോഗം ഉണ്ടാകുക. 

ചൂണ്ടയിട്ട് മീന്‍ പിടിക്കുമോ? കോടികള്‍ സമ്മാനം

ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈയിലെ വിവിധ മാളുകളില്‍ വന്‍ വിലക്കുറവാണ് ഒരുക്കിയിട്ടുള്ളത്. മാജിദ് ഫുത്തൈം മാളുകള്‍, ദുബൈ ഫെസ്റ്റിവല്‍ സിറ്റി, ദുബൈ മാള്‍, ദുബൈ ഔട്ട്‌ലറ്റ് മാള്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് 50 മുതല്‍ 70 ശതമാനം വരെയാണ് വിലക്കുറവ് ലഭിക്കുക. ഡിസംബര്‍ 13 വരെയാണ് ഈ ഓഫര്‍. ഊബല്‍ ബാഡ്ജ് വാങ്ങുന്നതിലൂടെ നറുക്കെടുപ്പ് വഴി  500,000 ദിര്‍ഹം വരെ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.  www.idealz.com എന്ന വെബ്‌സൈറ്റ് വഴി 50 ദിര്‍ഹത്തിന് ഊബല്‍ ബാഡ്ജ് ലഭ്യമാണ്. 

Follow Us:
Download App:
  • android
  • ios