പെട്രോള്‍ സ്റ്റേഷനുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഫാര്‍മസികള്‍, ഹോം ഡെലിവറി സേവനങ്ങള്‍, ഗ്യാസ് സ്റ്റേഷനുകളില്‍ സ്ഥിതി ചെയ്യുന്ന വാഹന ടയറുകള്‍ വില്‍ക്കുന്നതും നന്നാക്കുന്നതുമായ ഷോപ്പുകള്‍ എന്നിവയെ രാത്രികാല വിലക്കില്‍ നിന്നും ഒഴിവാക്കി

മസ്‌കറ്റ്: ഒമാനില്‍ നിലവിലെ രാത്രികാല വിലക്കില്‍ നിന്നും ഹോം ഡെലിവറി സേവനങ്ങളെയും വാഹനങ്ങളുടെ ടയര്‍ ഷോപ്പുകളെയും ഒഴിവാക്കാന്‍ ഒമാന്‍ സുപ്രീം കമ്മറ്റി തീരുമാനിച്ചതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പെട്രോള്‍ സ്റ്റേഷനുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഫാര്‍മസികള്‍, ഹോം ഡെലിവറി സേവനങ്ങള്‍, ഗ്യാസ് സ്റ്റേഷനുകളില്‍ സ്ഥിതി ചെയ്യുന്ന വാഹന ടയറുകള്‍ വില്‍ക്കുന്നതും നന്നാക്കുന്നതുമായ ഷോപ്പുകള്‍ എന്നിവയെ രാത്രികാല വിലക്കില്‍ നിന്നും ഒഴിവാക്കിയതായാണ് സുപ്രീം കമ്മറ്റിയുടെ അറിയിപ്പ് .