ഷാര്‍ജ: ഫുഡ് പാക്കേജിംഗ് രംഗത്തെ ലോകോത്തര ബ്രാന്‍റായ ഹോട്ട് പാക്കിന്‍റെ ഫാക്ടറി റീടെയില്‍ ഷോറൂം ഷാര്‍ജ ദൈദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റാഷിദ് അഹമ്മദ് അല്‍ തുനൈജിയും, അദ്നാന്‍ ജാസിം അല്‍ ഉസൈബയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. 

പരിസ്ഥിതി സൗഹാർദ്ദപരമായ പുതിയ ഉൽപ്പന്നങ്ങളും ഉദ്ഘാടനത്തോടനുബന്ധിച്ചു പുറത്തിറക്കി. കഴിഞ്ഞ 25  വര്‍ഷത്തിനിടെ ഉൽപ്പാദന രംഗത്തും വിതരണ രംഗത്തും  മൂവായിരത്തിലധികം  ഉൽപ്പന്നങ്ങൾ പുറത്തിറക്കിയ കമ്പനി ഓരോ മാസവും പുതിയ ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കുന്നതായി അധികൃതര്‍ അറിയിച്ചു.